സ്‌ക്രീന്‍ഷോട്ട്  
Sports

ഐപിഎല്ലിനിടയിലും ഇന്ത്യന്‍ താരങ്ങള്‍ ഒത്തുകൂടി ഹോളി ആഘോഷിച്ചോ?, സത്യം ഇതാണ്, വിഡിയോ

ഇന്ത്യന്‍ ടീം ബസില്‍ താരങ്ങള്‍ ഹോളി ആഘോഷിക്കുന്നാണ് വീഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പലപ്പോഴും തങ്ങളുടെ ആഘോഷ വേളകള്‍ ടീമിനൊപ്പമാണ് ആഘോഷിക്കാറ്. താരങ്ങളില്‍ പലര്‍ക്കും കുടുംബത്തിനൊപ്പം ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിയാറില്ല. ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹോളി ആഘോഷിക്കുന്ന വിഡിയോ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ ടീം ബസില്‍ താരങ്ങള്‍ ഹോളി ആഘോഷിക്കുന്നാണ് വീഡിയോയിലുള്ളത്. നിറങ്ങളില്‍ കുളിച്ച വിരാട് കോഹ്‌ലി പാട്ടുപാടി നൃത്തം ചെയ്യുന്നതും താരങ്ങള്‍ക്കുമേല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വര്‍ണം വിതറുന്നതും മറ്റു താരങ്ങള്‍ കൂടെ ചേരുന്നതുമാണ് വിഡിയോയിലുള്ളത്.

എന്നാല്‍ ഈ വിഡിയോ ഇന്ത്യന്‍ ടീം കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷിച്ചത്തിന്റേതാണ്. ശുഭ്മാന്‍ ഗില്ലെടുത്ത കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷത്തിന്റെ സെല്‍ഫി വീഡിയോ ആരാധകര്‍ ഇത്തവണ വീണ്ടും കുത്തിപ്പൊക്കിയതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT