ഫോട്ടോ: ട്വിറ്റർ 
Sports

'24 മണിക്കൂറായിട്ടും ലഗേജ് കിട്ടിയില്ല, ഭക്ഷണമില്ല'; മലേഷ്യന്‍ എയര്‍ലൈന്‍സിനെതിരെ ദീപക് ചഹര്‍ 

ബംഗ്ലാദേശ് പര്യടനത്തിനായുള്ള യാത്രക്കിടയില്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്നുണ്ടായ വീഴ്ചകളെ വിമര്‍ശിച്ച് ദീപക് ചഹ

സമകാലിക മലയാളം ഡെസ്ക്

മിര്‍പുര്‍: ബംഗ്ലാദേശ് പര്യടനത്തിനായുള്ള യാത്രക്കിടയില്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്നുണ്ടായ വീഴ്ചകളെ വിമര്‍ശിച്ച് ദീപക് ചഹര്‍. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ലഗേജ് ലഭിച്ചിട്ടില്ലെന്നാണ് ദീപക് ചഹര്‍ പറയുന്നത്. 

മലേഷ്യന്‍ എയര്‍ലൈന്‍സ് വഴിയുള്ള യാത്രക്കിടയില്‍ മോശമായ അനുഭവം ഉണ്ടായി. ആദ്യം ഞങ്ങളെ അറിയിക്കാതെ അവര്‍ ഞങ്ങള്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഫ്‌ളൈറ്റ് മാറ്റി. ബിസിനസ് ക്ലാസിലായിട്ടും ഭക്ഷണം നല്‍കിയില്ല. ലഗേജിനായി 24 മണിക്കൂറായി കാത്തിരിക്കുന്നു. നാളെ ഞങ്ങള്‍ക്ക് മാച്ച് ഉണ്ട്, ഒന്ന് ചിന്തിച്ചുനോക്കൂ...ദീപക് ചഹര്‍ ട്വിറ്ററില്‍ കുറിച്ചു. 

ദീപക് ചഹറിന്റെ ട്വീറ്റിനോട് പ്രതികരിച്ച് മലേഷ്യന്‍ എയര്‍ലൈന്‍സും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായി പറഞ്ഞ മലേഷ്യന്‍ എയര്‍ലൈന്‍സ് പരാതി നല്‍കാനായി ലിങ്കും ദീപക് ചഹറിന് നല്‍കി. എന്നാല്‍ ഇത് വര്‍ക്ക് ചെയ്യുന്നില്ലെന്ന് ട്വിറ്ററിലൂടെ തന്നെ ദീപക് ചഹര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ, വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT