വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി 
Sports

പരിക്ക് മാറിയില്ല; വിരാട് കോഹ്‌ലിക്ക് രണ്ടാം ഏകദിനവും നഷ്ടമായേക്കും

ആദ്യ ഏകദിനത്തില്‍ ശ്രേയസ് അയ്യരാണ് കോഹ്‌ലിക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനവും വിരാട് കോഹ് ലി കളിച്ചേക്കില്ലെന്ന് സൂചന. പരിക്കില്‍ നിന്ന് കോഹ്‌ലി മുക്തനായിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഹ്‌ലി രണ്ടാം ഏകദിനവും കളിച്ചില്ലെങ്കില്‍ പരിക്ക് വിചാരിച്ചതിനേക്കാള്‍ ഗുരുതരമാണ് എന്ന് വേണം മനസിലാക്കാന്‍ എന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു. 

വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ഏകദിനം. എന്നാല്‍ പരിക്കില്‍ നിന്ന് കോഹ്‌ലി ഇതുവരെ മുക്തനായിട്ടില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഏകദിനത്തില്‍ ശ്രേയസ് അയ്യരാണ് കോഹ്‌ലിക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയത്.

ആദ്യ ഏകദിനത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് കോഹ് ലിയെ മാറ്റിനിര്‍ത്തിയത് എന്ന് തോന്നി. പക്ഷേ രണ്ടാം ഏകദിനത്തിലും കോഹ് ലി കളിച്ചില്ലെങ്കില്‍ പരിക്ക് സാരമുള്ളതാണ്. കോഹ്‌ലി രണ്ടാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയാല്‍ ശ്രേയസ്, സൂര്യകുമാര്‍ എന്നിവരില്‍ ഒരാള്‍ പുറത്തേക് പോകുമെന്നും പ്രഗ്യാന്‍ ഓജ പറഞ്ഞു. 

ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവ് മികവ് കാണിച്ച സാഹചര്യത്തില്‍ ശ്രേയസ് അയ്യരെ പുറത്തിരുത്തണം എന്നാണ് മുന്‍ താരം ആര്‍പി സിങ് പ്രതികരിച്ചത്. ഫോമില്‍ നില്‍ക്കുന്ന കളിക്കാരെ അസ്വസ്ഥരാക്കരുത് എന്നതാണ് ആര്‍ പി സിങ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT