ഫോട്ടോ: ട്വിറ്റർ 
Sports

‘ഞങ്ങൾ മൂന്ന് പേർ അഞ്ച് പേരായി‘-  ദിനേഷ് കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ

‘ഞങ്ങൾ മൂന്ന് പേർ അഞ്ച് പേരായി‘-  ദിനേഷ് കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനും മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ പിറന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണ് പിറന്നത്.

‘അങ്ങനെ ഞങ്ങൾ മൂന്ന് പേർ അഞ്ച് പേരായി. എനിക്കും ദീപികയ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നിരിക്കുന്നു’ – കബീർ പള്ളിക്കൽ കാർത്തിക്, സിയാൻ പള്ളിക്കൽ കാർത്തിക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്കു പേരു നൽകിയിരിക്കുന്നതെന്നും ട്വിറ്ററിൽ ഫോട്ടോ സഹിതമുള്ള കുറിപ്പിൽ കാർത്തിക്ക് അറിയിച്ചു.

2013ലാണ് തമിഴ്നാട്ടുകാരനായ ദിനേഷ് കാർത്തിക്കും മലയാളിയായ ദീപിക പള്ളിക്കലും വിവാഹിതരായത്. അടുത്തിടെ സമാപിച്ച ഐപിഎല്ലിൽ കാർത്തിക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായി കളത്തിലിറങ്ങിയിരുന്നു. പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷന്റെ വനിതാ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരിയാണ് ദീപിക പള്ളിക്കൽ. കാലിലെ പരിക്കിനെ തുടർന്ന് കളത്തിൽ നിന്ന് ദീർഘ നാളായി വിട്ടുനിൽക്കുന്ന താരം കോമൺവെൽത്ത് ഗെയിംസോടെ തിരിച്ചെത്തുമെന്ന് സൂചനകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT