Diogo Jota  x
Sports

'അകാലത്തില്‍ വിട ചൊല്ലിയ പ്രതിഭ'- ഡീഗോ ജോട്ടയ്ക്ക് മരണാനന്തര ബഹുമതി

വൂള്‍വ്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്‌പെയിനിലുണ്ടായ കാറപകടത്തില്‍ അകാല മരണം സംഭവിച്ച പ്രതിഭാധനനായ പോര്‍ച്ചുഗല്‍, ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയ്ക്കു മരണാനന്തര ആദരവുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വൂള്‍വ്‌സ്. വൂള്‍വ്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മിൽ ജോട്ടയേയും ഉള്‍പ്പെടുത്തി.

'ഡീഗോ ജോട്ടയെ വൂള്‍വ്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തി. ക്ലബിനു വേണ്ടി അദ്ദേഹം ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോളില്‍ അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിനു കൂടിയുള്ള ആദരമാണിത്'- ക്ലബ് കുറിപ്പില്‍ വ്യക്തമാക്കി.

കരിയറില്‍ നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെയാണ് താരം 28ാം വയസില്‍ അപകടത്തില്‍ മരിച്ചത്. താരത്തിനൊപ്പം സഹോദനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡര്‍ സില്‍വയും ജീവിതത്തോടു വിട പറഞ്ഞിരുന്നു. ഈ മാസം ആദ്യമാണ് അപകടമുണ്ടായത്.

വൂള്‍വ്‌സില്‍ നിന്നാണ് ജോട്ട ലിവര്‍പൂളിലെത്തിയത്. താരം 2017ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നു ലോണിലാണ് വൂള്‍വ്‌സില്‍ കളിക്കാനെത്തിയത്. താരം എത്തുമ്പോള്‍ ടീം രണ്ടാം ഡിവിഷനായ ചാംപ്യന്‍ഷിപ്പില്‍ കളിക്കുകയായിരുന്നു.

ആ സീസണില്‍ ടീമിനെ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായത് ജോട്ടയായിരുന്നു. സീസണില്‍ ടീമിനായി 17 ഗോളുകളാണ് ജോട്ട അടിച്ചുകൂട്ടിയത്. ടീമിനായി 131 മത്സരങ്ങള്‍ കളിച്ച ജോട്ട 44 ഗോളുകളും നേടി. 2020ലാണ് താരം ലിവര്‍പൂളിലേക്ക് ചേക്കേറിയത്.

Wolverhampton Wanderers have paid tribute to Portuguese forward Diogo Jota by posthumously inducting him into the club's Hall of Fame following his tragic death in a car accident earlier this month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT