വീഡിയോ ദൃശ്യം 
Sports

ഡൈവ് ചെയ്തൂടെ? അവസാന ഓവറിലെ റണ്‍ഔട്ട്, ഡേവിഡ് മില്ലറോട് കലിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യ

അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ റണ്‍ഔട്ട് ആയി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഡഗൗട്ടിലേക്ക് മടങ്ങിയത് കലിപ്പിച്ച്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഞ്ചാബ് കിങ്‌സിന് എതിരെ തുടരെ രണ്ട് സിക്‌സ് പറത്തി തെവാത്തിയ പഞ്ചാബ് കിങ്‌സിനെ ജയത്തിലേക്ക് എത്തിച്ചു. എന്നാല്‍ അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ റണ്‍ഔട്ട് ആയി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഡഗൗട്ടിലേക്ക് മടങ്ങിയത് കലിപ്പിച്ച്. 

റണ്‍ഔട്ട് ആയതിന് പിന്നാലെ സഹതാരം ഡേവിഡ് മില്ലറോട് കലിപ്പിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറി നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് മിസ് ചെയ്തു. എന്നാല്‍ സിംഗിളിനായി മില്ലര്‍ ഓടിയതോടെ ബെയര്‍സ്‌റ്റോയുടെ ഡയറക്ട് ഹിറ്റില്‍ ഹര്‍ദിക് പുറത്ത്. 

അവസാന 6 പന്തില്‍ നിന്ന് 19 റണ്‍സ് ആണ് ഗുജറാത്ത് ടൈറ്റന്‍സിന് ജയിക്കാനായി വേണ്ടിയിരുന്നത്. ആദ്യ ഡെലിവറി വൈഡ് ആയി. രണ്ടാമത്തേതില്‍ ഹര്‍ദിക് റണ്‍ഔട്ട് ആയതോടെ ഗുജറാത്ത് സമ്മര്‍ദത്തിലേക്ക് വീണിരുന്നു. എന്നാല്‍ അവസാന രണ്ട് പന്തില്‍ സിക്‌സ് പറത്തി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ തങ്ങളുടെ മൂന്നാം ജയത്തിലേക്ക് എത്തിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു