Domestic season 2025-26, Mohammed Shami  x
Sports

ആഭ്യന്തര ക്രിക്കറ്റ്; പേസര്‍ മുഹമ്മദ് ഷമി ബംഗാള്‍ ടീമില്‍

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അഭിമന്യു ഈശ്വരന്‍, ആകാശ് ദീപ് എന്നിവരും പ്രഥാമിക പട്ടികയിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി വരാനിരിക്കുന്ന ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍. 50 താരങ്ങളടങ്ങിയ പ്രാഥമിക പട്ടികയിലാണ് ഷമിയും ഉള്‍പ്പെട്ടത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടംപിടിച്ചിരുന്നില്ല. ഐപിഎല്‍ പോരാട്ടത്തിനു ശേഷം താരം മത്സര ക്രിക്കറ്റ് കളിച്ചിട്ടുമില്ല.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അഭിമന്യു ഈശ്വരന്‍, ആകാശ് ദീപ് എന്നിവരും പ്രഥാമിക പട്ടികയിലുണ്ട്. പേസര്‍ മുകേഷ് കുമാര്‍, മുതിര്‍ന്ന ബാറ്റര്‍ അനുഷ്ടുപ് മജുംദാര്‍ എന്നിവരുമുണ്ട്. ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമദ്, അഭിഷേക് പൊരേല്‍ എന്നിവരും ടീമിലുണ്ട്.

സീസണ്‍ തുടക്കത്തിലുള്ള ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള കിഴക്കന്‍ മേഖലാ ടീമിലും ഷമി ഉള്‍പ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 28 മുതലാണ് പോരാട്ടം.

Domestic season 2025-26: Mohammed Shami has been named in Bengal's 50-member list of probables for the upcoming domestic season. His inclusion signals a potential comeback after a disappointing IPL season and absence from the England tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT