ഔട്ടില്‍ നിരാശനായി കോഹ്‌ലി പിടിഐ
Sports

'ഫൈനല്‍ ബാക്കി ഉണ്ടല്ലോ, കണ്ടോളു'- കോഹ്‌ലിയെ പിന്തുണച്ച് ദ്രാവിഡും രോഹിതും

ടി20 ലോകകപ്പിലെ 7 ഇന്നിങ്‌സുകളില്‍ നിന്നു വിരാട് കോഹ്‌ലി നേടിയത് വെറും 75 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഗയാന: ഓപ്പണിങ് സ്ഥാനത്ത് തുടരെ പരാജയപ്പെട്ടിട്ടും വിരാട് കോഹ്‌ലിയെ ന്യായീകരണവുമായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ഐപിഎല്ലില്‍ ഓപ്പണര്‍ സ്ഥാനത്ത് 700 മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് മിന്നും ഫോമില്‍ കളിച്ച കോഹ്‌ലി ലോകകപ്പില്‍ പക്ഷേ അതേ സ്ഥാനത്ത് വന്‍ പരാജയമായി. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നു വെറും 75 റണ്‍സ് മാത്രമാണ് താരം നേടിയത്.

കോഹ്‌ലിയെ എഴുതി തള്ളേണ്ട എന്നാണ് അപ്പോഴും ദ്രാവിഡും രോഹിതും പറയുന്നത്. വലിയ സ്‌കോറുകള്‍ താരം ഫൈനല്‍ നേടുമെന്നാണ് ഇരുവരും പറയുന്നത്.

'ഹൈ റിസ്‌കില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ചിലപ്പോള്‍ വിചാരിച്ച വഴിയില്‍ കാര്യങ്ങള്‍ വരുമെന്നു പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. വിരാടിനെ എല്ലാവര്‍ക്കും അറിയാം. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ടെമ്പോ നിലനിര്‍ത്താനുള്ള ശ്രമം അദ്ദേഹത്തില്‍ നിന്നുണ്ടായി. അദ്ദേഹത്തിന്റെ ഒരു ഷോട്ട് സിക്‌സാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പന്ത് സീം ചെയ്തതു നിര്‍ഭാഗ്യകരമായി. അദ്ദേഹത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. ഫൈനലില്‍ മികച്ച പ്രകടനം വരുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അദ്ദേഹം സമയം അര്‍ഹിക്കുന്നുണ്ട്'- ദ്രാവിഡ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫൈനലില്‍ രോഹിത് മികവു പുലര്‍ത്തുമെന്നു പ്രതീക്ഷയാണ് രോഹിതും പങ്കിട്ടത്. ഇത്തരം അവസ്ഥകള്‍ ഏതൊരു താരത്തിനുമുണ്ടാകുമെന്നും രോഹിത്.

'അദ്ദേഹം നിലവാരമുള്ള താരമാണ്. ഇത്തരം സാഹചര്യങ്ങള്‍ എല്ലാ താരങ്ങളും നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ് തിരിച്ചറിഞ്ഞവരാണ് ഞങ്ങള്‍. അദ്ദേഹം ടീമില്‍ വേണ്ടതിന്റെ പ്രാധാന്യവും ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഫോം ഒരു ഘടകമല്ല. കഴിഞ്ഞ 15 വര്‍ഷമായി തുടരെ ക്രിക്കറ്റ് കളിക്കുമ്പോള്‍ പ്രത്യേകിച്ചും'- രോഹിത് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ കോഹ്‌ലി 9 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ഈ ലോകകപ്പില്‍ താരം ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. 37 റണ്‍സാണ് കോഹ്‌ലിയുടെ ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

SCROLL FOR NEXT