ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

സിഡ്‌നിയിലെ സമനില തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഓസ്‌ട്രേലിയക്ക് നഷ്ടം

ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയതോടെയാണ് ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടം. ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയതോടെയാണ് ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. 

100 പെര്‍സെന്റേജ് പോയിന്റോടെ ശ്രീലങ്കയാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. സിഡ്‌നി ടെസ്റ്റിലെ സമനിലയോടെ ഓസ്‌ട്രേലിയയുടെ പോയിന്റ് പെര്‍സന്റേജ് 83.33 ആയി. 9ാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 10.41 ആണ് ഇംഗ്ലണ്ടിന്റെ പോയിന്റ് പെര്‍സന്റേജ്. 

ഒരു വിക്കറ്റിനാണ് ഓസ്‌ട്രേലിയക്ക് സിഡ്‌നി ടെസ്റ്റില്‍ ജയം നഷ്ടമായത്. അഞ്ചാം ദിനം അവസാന മണിക്കൂറില്‍ ഇംഗ്ലണ്ടിന്റെ വാലറ്റം പിടിച്ചു നിന്നു. 34 പന്തുകള്‍ നേരിട്ട് ജാക്ക് ലീച്ചും 35 പന്തുകള്‍ നേരിട്ട് സ്റ്റുവര്‍ട്ട് ബ്രോഡും ആറ് പന്ത് നേരിട്ട് ആന്‍ഡേഴ്‌സനും സിഡ്‌നിയില്‍ പൊരുതി. 

സമനിലയോടെ വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയാണ് കളിയിലെ താരം. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി 14ന് ആരംഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !