ഫോട്ടോ: ട്വിറ്റർ 
Sports

ഡിഫന്ററുടെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ടു, ഗോള്‍കീപ്പറേയും കബളിപ്പിച്ച് ഡ്രിബ്ലിങ്; ബ്രസീല്‍ വിങ്ങറുടെ തകര്‍പ്പന്‍ കളി(വീഡിയോ)

ഡച്ച് ലീഗില്‍ കയ്യടി നേടി ബ്രസീലിയന്‍ താരത്തിന്റെ അതിശയിപ്പിക്കുന്ന ഫുട്‌ബോള്‍ സ്‌കില്‍

Author : സമകാലിക മലയാളം ഡെസ്ക്

ച്ച് ലീഗില്‍ കയ്യടി നേടി ബ്രസീലിയന്‍ താരത്തിന്റെ അതിശയിപ്പിക്കുന്ന ഫുട്‌ബോള്‍ സ്‌കില്‍. ആന്റണി മാത്യൂസ് എതിരാളികളെ കബളിപ്പിച്ച് മുന്നേറുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

അയാക്‌സിന്റെ ആര്‍ക്കെസി വാല്‍വിക്കിന് എതിരാല ലീഗ് മത്സരത്തിലെ ആന്റണിയുടെ മികവോടെ ലോകത്തെ മികച്ച യുവതാരങ്ങളുടെ പട്ടികയിലേക്ക് തന്റെ പേരും എടുത്ത് വയ്ക്കുന്നു. വലത് വിങ്ങിലേക്ക് ലഭിച്ച പാസില്‍ പന്തുമായി ബ്രസീലിന്റെ 21കാരന്‍ മുന്നോട്ട് നീങ്ങി. എതിര്‍ നിരയിലെ പ്രതിരോധനിര താരത്തിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് കടത്തി ഗോള്‍പോസ്റ്റിന് അടുത്തെത്തിച്ചു. പിന്നാലെ ഗോള്‍ കീപ്പറേയും ഡ്രിബിള്‍ ചെയ്തു. 

എന്നാല്‍ ബ്രസീല്‍ താരം നല്‍കിയ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ അയാക്‌സ് നിരയിലെ സഹതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇത് ഫുട്‌ബോള്‍ മാത്രമല്ല, മാജിക് ആണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ അയാക്‌സ് ആരാധകരുമായി പങ്കുവെച്ചത്. കളിയില്‍ 5-0ന് അയാക്‌സ് ജയം പിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി

'കേരളം' ബില്‍ രാജ്യസഭയും പാസ്സാക്കി; അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്

വീഡിയോ കോളിന് പിന്നാലെ യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ

‘രണ്ടാമത്തെ മകൻ പാമ്പ് കടിയേറ്റ് മരിക്കും’; സർപ്പദോഷം പറഞ്ഞ് 70കാരിയിൽ നിന്ന് ആറരപ്പവൻ തട്ടിയെടുത്തു, പ്രതികൾ പിടിയിൽ