സ്റ്റേഡിയം തകർന്ന നിലയിൽ, പെഷവാർ സാൽമി താരങ്ങളായ ബാബർ അസം, മാസ് സദാഖത്  എക്സ്
Sports

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകര്‍ത്ത് ഡ്രോണ്‍ ആക്രമണം; പിഎസ്എല്‍ മത്സര വേദി മാറ്റി

ഇന്നത്തെ പെഷവാര്‍ സാല്‍മി- കറാച്ചി കിങ്‌സ് പോരാട്ടം കറാച്ചിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണം. ഇന്ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് പെഷവാര്‍ സാല്‍മി- കറാച്ചി കിങ്‌സ് പോരാട്ടം അരങ്ങേറാനിരിക്കെയാണ് ആക്രമണം. ഡ്രോണ്‍ ആക്രമണം സംബന്ധഝിച്ചു മറ്റു വിവരങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം യുദ്ധ സമാന സാഹചര്യത്തില്‍ തുടരുന്നതിനിടെയാണ് സംഭവം.

സംഭവത്തിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. മത്സരം റാവല്‍പിണ്ടിയില്‍ നിന്നു കറാച്ചിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിദേശ താരങ്ങളടക്കം നിരവധി ക്രിക്കറ്റ് താരങ്ങള്‍ പിഎസ്എല്ലുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ ഉണ്ടെന്നതിനാല്‍ ആക്രമണത്തിന്റെ ഗൗരവം വര്‍ധിച്ചിട്ടുണ്ട്. ചില ഇംഗ്ലണ്ട് താരങ്ങള്‍ പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

SCROLL FOR NEXT