സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി BCCI
Sports

'വൈഭവിന് വേണ്ടി സഞ്ജുവിനെ പുറത്താക്കിയത് വിചിത്രം, ഇരുവര്‍ക്കും കളിക്കാമായിരുന്നു'

സെമിഫൈനലിലും ഫൈനലിലും ഉള്‍പ്പെടെ സഞ്ജു തുടര്‍ച്ചയായി നേടിയ അര്‍ധ ശതകങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായത്

Author : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനു ശേഷം മൂന്ന് മത്സരങ്ങളില്‍ നിറം മങ്ങിയതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശമായിരുന്നു കഴിഞ്ഞ ദിവസം ഉയര്‍ന്നത്. കൗമാര താരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കാന്‍, ലോകകപ്പിലെ താരമായ സഞ്ജുവിനെ പുറത്തിരുത്തിയ നടപടി ശരിയായില്ലെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്. ഇപ്പോള്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കറും ഇതേകാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ വൈഭവ് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം അങ്ങേയറ്റം 'വിചിത്ര'മാണെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സഞ്ജുവിനെ പുറത്തിരുത്തേണ്ട ഒരു ആവശ്യവുമില്ലായിരുന്നുവെന്നും, ഇരുവര്‍ക്കും ഒരുമിച്ച് ടീമില്‍ കളിക്കാമായിരുന്നുവെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

'വൈഭവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനായതില്‍ വലിയ സന്തോഷം. പക്ഷേ സഞ്ജു സാംസണിന്റെ കാര്യമോ?! തമാശ പറയുകയാണോ! പരിക്ക് പറ്റിയതായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതല്ലെങ്കില്‍, ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ ടീം തിരഞ്ഞെടുപ്പാണ്! വൈഭവിനെ കളിപ്പിക്കാന്‍ സഞ്ജുവിനെ പുറത്തിരുത്തേണ്ട കാര്യമുണ്ടോ, മൂന്നാം നമ്പരില്‍ ബാറ്റിങ്ങിന് ഇറക്കി രണ്ടുപേര്‍ക്കും കളിക്കാന്‍ അവസരം നല്‍കാമായിരുന്നു' -മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.

32കാരനായ സഞ്ജു, സെമിഫൈനലിലും ഫൈനലിലും ഉള്‍പ്പെടെ തുടര്‍ച്ചയായി നേടിയ അര്‍ധ ശതകങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായത്. അതേസമയം ഐപിഎല്ലിലും അണ്ടര്‍-19 ടീമിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെയാണ് വൈഭവിന് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സര പരമ്പരയില്‍ താരത്തിന് കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ അരങ്ങേറി റെക്കോര്‍ഡ് കുറിച്ചു.

1989ല്‍ തന്റെ 16-ാം വയസ്സില്‍ അരങ്ങേറിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന്, ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് 15കാരനായ വൈഭവ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ 10 പന്തില്‍ നിന്നും 14 റണ്‍സാണ് വൈഭവ് നേടിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്. ചൊവ്വാഴ്ചയാണ് മൂന്നാം മത്സരം.

Dropping Sanju Samson for Vaibhav Sooryavanshi was 'most bizarre selection': Sanjay Manjrekar questions India's decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയില്ല, ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്തില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 61 lottery result

മൂന്ന് കൊല്ലത്തെ കാത്തിരിപ്പ്, പേര് മാറ്റി ഒടിടിയില്‍; രണ്ടാം ദിവസം പിന്‍വലിക്കപ്പെട്ട് 'സത്‌ലജ്'; ഡൗണ്‍ലോഡ് ചെയ്ത് വെക്കണമെന്ന് നായകന്‍

ഫാസ്റ്റ് ചാര്‍ജിങ്, മൂന്ന് പുതിയ നിറങ്ങള്‍; ഏഥര്‍ 450എക്‌സ് അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

കാലവർഷം വൈകിയെങ്കിലും കബനിയിൽ മീൻപിടിത്ത സീസൺ സജീവമാകുന്നു; പുഴയോരങ്ങളിൽ താൽക്കാലിക ടെന്റുകളുമായി മീൻപിടിത്തക്കാർ