ഇഷാന്‍ കിഷന്‍ (Duleep Trophy 2025) എക്സ്
Sports

ഷമി തിരിച്ചെത്തി; കിഴക്കന്‍ മേഖലയെ ഇഷാന്‍ കിഷന്‍ നയിക്കും

അഭിമന്യു ഈശ്വരന്‍ വൈസ് ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള കിഴക്കന്‍ മേഖല ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ നയിക്കും. ആറ് മേഖലകളാക്കി തിരിച്ചുള്ള ദുലീപ് ട്രോഫി പോരാട്ടം ഈ സീസണ്‍ മുതല്‍ പുനരാരംഭിക്കുകയാണ്. പശ്ചിമ മേഖലാ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഈ മാസം 28 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ തുടങ്ങുന്നത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ അഭിമന്യു ഈശ്വരനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

പേസര്‍ മുഹമ്മദ് ഷമിയും ടീമിലുണ്ട്. ഇടവേളയ്ക്കു ശേഷമാണ് താരം ആഭ്യന്തര റെഡ് ബോള്‍ പോരാട്ടത്തില്‍ തിരിച്ചെത്തുന്നത്. മുകേഷ് കുമാര്‍, ആകാശ് ദീപ് എന്നീ പേസര്‍മാരും കിഴക്കന്‍ മേഖലാ ടീമിലുണ്ട്.

റിയാന്‍ പരാഗ്, സ്പിന്നര്‍ മനിഷി, വിരാട് സിങ് അടക്കമുള്ള യുവ താരങ്ങള്‍ക്കും ടീമില്‍ ഇടമുണ്ട്. കൗമാര വിസ്മയം 14കാരന്‍ വൈഭവ് സൂര്യവംശി സ്റ്റാന്‍ഡ് ബൈ താരമായും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Duleep Trophy 2025, Ishan Kishan, Mohammed Shami: India wicketkeeper-batter Ishan Kishan was named East Zone captain for the Duleep Trophy. Pacer Mohammed Shami returned to first-class cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT