ഷംസ് മുലാനി, തനുഷ് കൊടിയാന്‍ സഖ്യം ബാറ്റിങിനിടെ എക്സ്
Sports

കരകയറ്റി ഷംസ് മുലാനിയും തനുഷ് കൊടിയാനും; ഇന്ത്യ എ ടീം പൊരുതുന്നു

ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ ഡിക്കെതിരെ എ ടീം 8ന് 288

Author : സമകാലിക മലയാളം ഡെസ്ക്

അനന്തപുര്‍: ഇന്ത്യ ഡിക്കെതിരായ ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ പൊരുതുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയില്‍. ആദ്യ കളിയില്‍ ടീമിലിറങ്ങിയ എസ് ഭരതിനു പകരും മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഡി ടീം ഇലവനിലെത്തി.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ എ ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് ഷംസ് മുലാനി, തനുഷ് കൊടിയാന്‍, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിങാണ് ടീമിനെ കരകയറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷംസ് മുലാനി 88 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 8 ഫോറും 3 സിക്‌സും സഹിതമാണ് താരം ബാറ്റിങ് തുടരുന്നത്.

തനുഷ് കൊടിയാനും അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 53 റണ്‍സെടുത്തു. റിയാന്‍ പരാഗ് 29 പന്തില്‍ 5 ഫോറും 1 സിക്‌സും സഹിതം 37 റണ്‍സെടുത്തു.

ഇന്ത്യ ഡി ടീമിനായി ഹര്‍ഷിത് റാണ, വിദ്വത് കവേരപ്പ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. സര്‍ന്‍ഷ് ജയ്ന്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT