രജത് പടിദാറും യഷ് റാത്തോഡും ബാറ്റിങിനിടെ (Duleep Trophy) pti
Sports

രജത് പടിദാറിനും യഷ് റാത്തോഡിനും സെഞ്ച്വറി; മധ്യ മേഖല കൂറ്റന്‍ സ്‌കോറിലേക്ക്

ദുലീപ് ട്രോഫി ഫൈനലില്‍ ദക്ഷിണ മേഖലയ്‌ക്കെതിരെ മധ്യ മേഖലയ്ക്ക് 235 റണ്‍സ് ലീഡ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ ദക്ഷിണ മേഖലയ്‌ക്കെതിരെ ശക്തമായ ബാറ്റിങുമായി മധ്യ മേഖല. ദക്ഷിണ മേഖലയുടെ ഒന്നാം ഇന്നിങ്‌സില്‍ വെറും 149 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ മധ്യ മേഖല രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയില്‍. വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലാണ് മധ്യ മേഖല രണ്ടാം ദിനം തുടങ്ങിയത്. നിലവില്‍ മധ്യ മേഖലയ്ക്ക് 235 റണ്‍സ് ലീഡ്.

ക്യാപ്റ്റന്‍ രജത് പടിദാര്‍, യഷ് റാത്തോഡ് എന്നിവരുടെ കിടിലന്‍ സെഞ്ച്വറിയാണ് മധ്യ മേഖലയ്ക്ക് കരുത്തായത്. പടിദാര്‍ 115 പന്തില്‍ 2 സിക്‌സും 12 ഫോറും സഹിതം 101 റണ്‍സുമായി മടങ്ങി. യഷ് റാത്തോഡ് ക്രീസില്‍ തുടരുന്നു. താരം 11 ഫോറും ഒരു സിക്‌സും സഹിതം 137 റണ്‍സെടുത്തിട്ടുണ്ട്. കളി നിര്‍ത്തുമ്പോള്‍ 47 റണ്‍സുമായി യഷിനൊപ്പം സരന്‍ഷ് ജയ്‌നാണ് ക്രീസില്‍. നേരത്തെ ഓപ്പണര്‍ ഡാനിഷ് മലെവാര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 53 റണ്‍സുമായി മടങ്ങി.

ദക്ഷിണ മേഖലയ്ക്കായി ഗുര്‍ജപനീത് സിങ് 3 വിക്കറ്റെടുത്തു. മലയാളി താരം എംഡി നിധീഷ്, വാസുകി കൗശിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ 5 വിക്കറ്റെടുത്ത സരന്‍ഷ് ജയ്ന്‍, 4 വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ എന്നിവരുടെ മിന്നും ബൗളിങാണ് ദക്ഷിണ മേഖലയെ തകര്‍ത്തത്. ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ദക്ഷിണ മേഖലയുടെ ടോപ് സ്‌കോറര്‍. താരം റണ്ണൗട്ടായി മടങ്ങി.

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ദക്ഷിണ മേഖല ക്യാപ്റ്റന്‍. താരത്തിനു പക്ഷേ തിളങ്ങാനായില്ല. 4 റണ്‍സുമായി അസ്ഹറുദ്ദീന്‍ മടങ്ങി. മറ്റൊരു മലയാളി താരം സല്‍മാന്‍ നിസാര്‍ 24 റണ്‍സ് കണ്ടെത്തി. അങ്കിത് ശര്‍മയാണ് പിടിച്ചു നിന്ന മറ്റൊരു താരം. മധ്യ മേഖലയെ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് നയിക്കുന്നത്.

Duleep Trophy: Centuries from captain Rajat Patidar (101) and Yash Rathod have helped Central Zone stretch their lead to 235!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT