ഫാഫ് ഡുപ്ലസിസ്/ ട്വിറ്റർ 
Sports

ടെസ്റ്റ് മതിയാക്കി ഡുപ്ലസിസ്, വിരമിക്കല്‍ പ്രഖ്യാപനം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പരമ്പര ഉപേക്ഷിച്ചതോടെ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് ഡുപ്ലസിസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പരമ്പര ഉപേക്ഷിച്ചതോടെ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് ഡുപ്ലസിസ് പറയുന്നു. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ അവസാനിപ്പിക്കണം എന്നായിരുന്നു.എന്റെ ഹൃദയം പ്രസന്നമാണ്. പുതിയ അധ്യായത്തിലേക്ക് കടക്കാനുള്ള ശരിയായ സമയം ഇതാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കുകയാണ് ഇനി ലക്ഷ്യമെന്നും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 62 ടെസ്റ്റുകള്‍ കളിച്ച താരം പറയുന്നു. 

2012 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചായിരുന്നു ഡുപ്ലസിസിന്റെ അരങ്ങേറ്റം. ഏറ്റവും ഒടുവില്‍ കളിച്ചത് പാകിസ്ഥാന് എതിരേയും. എന്നാല്‍ 10,23,17,5 എന്നതായിരുന്നു ഡുപ്ലസിസിന്റെ സ്‌കോര്‍. ടെസ്റ്റില്‍ 40.02 എന്ന ബാറ്റിങ് ശരാശരിയില്‍ 4163 റണ്‍സ് താരം തേടി. 10 സെഞ്ചുറിയും 21 അര്‍ധ ശതകവും അക്കൗണ്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം സെഞ്ചൂറിയനില്‍ നേടിയ 199 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക