വീഡിയോ ദൃശ്യം 
Sports

ഡു പ്ലെസിസ്‌ നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍. 

ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു. 

കഴിഞ്ഞ സീസണോടെ വിരാട് കോഹ് ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു. ആര്‍സിബിയെ ഒരുവട്ടം പോലും കിരീടത്തിലേക്ക് നയിക്കാനാവാതെയാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. മൂന്ന് വട്ടമാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഫൈനലില്‍ കാലിടറി വീണത്. 

കോഹ് ലിയെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന മുറവിളിയും ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം സീസണിലേക്കുള്ള പുതിയ ജേഴ്‌സിയും ബാംഗ്ലൂര്‍ പുറത്തുവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; അയാളോട് പാവം തോന്നുമെന്നും മഞ്ജു പത്രോസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ