സൂപ്പര്‍ കപ്പ് ജേതാക്കളായ ഈസറ്റ് ബംഗാള്‍ ടീം  ഫെയ്‌സ്ബുക്ക്
Sports

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശ പോരാട്ടം; ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാര്‍

ഈസ്റ്റ് ബംഗാളിനായി ക്ലീറ്റണ്‍ സില്‍വ, നന്ദകുമാര്‍ സെക്കര്‍, സോള്‍ ക്രെസ്പോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോള്‍ വേട്ടക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷ എഫ്‌സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാര്‍. ഒഡീഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ പോരാട്ടത്തിലാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.

ഈസ്റ്റ് ബംഗാളിനായി ക്ലീറ്റണ്‍ സില്‍വ, നന്ദകുമാര്‍ സെക്കര്‍, സോള്‍ ക്രെസ്പോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോള്‍ വേട്ടക്കാര്‍. മത്സരത്തിന്റെ 39ആം മിനിറ്റില്‍ ഡിയേഗോ മൗറീഷ്യോ ആണ് ഒഡീഷയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി ഒഡീഷ 1-0ന്റെ ലീഡില്‍ അവസാനിപ്പിച്ചിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51ആം മിനിട്ടില്‍ നന്ദകുമാറിലൂടെ ഈസ്റ്റ് ബംഗാള്‍ സമനില നേടി. 62ആം മിനിറ്റല്‍ സോള്‍ ക്രെസ്‌പോയിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. 98ാം മിനിറ്റില്‍ അഹമ്മദ് ജാഹു ഒഡീഷയ്ക്കായി സമനില ഗോള്‍ നേടിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. 111ാം മിനിറ്റില്‍ ക്ലീറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍