എഡിന്‍ ടെര്‍സിക്ക് ട്വിറ്റര്‍
Sports

എഡിന്‍ ടെര്‍സിക്ക് പരിശീലക സ്ഥാനം രാജി വച്ചു; പുതു യുഗാരംഭമെന്നു ബൊറൂസിയ ഡോര്‍ട്മുണ്ട്

ക്ലബും കോച്ചും പരസ്പര ധാരണയില്‍ വഴി പിരിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ബുണ്ടസ് ലീഗ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലക സ്ഥാനത്തു നിന്നു എഡിന്‍ ടെര്‍സിക്ക് രാജി വച്ചു. ക്ലബുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്. പുതിയ പരിശീലകനെ ടീം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പുതു യുഗത്തിനു ആരംഭം കുറിക്കുമെന്നാണ് ക്ലബ് അവകാശപ്പെടുന്നത്.

ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറായന്‍ ടെര്‍സിക്കിന്റെ കീഴില്‍ ടീമിനു സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനോടു പരാജയപ്പെട്ടു.

രണ്ടര വര്‍ഷത്തിനു ശേഷമാണ് ടെര്‍സിക്കിന്റെ പടിയിറക്കം. 2020- 21 സീസണില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ടെര്‍സിക്കിന്റെ കീഴില്‍ ജര്‍മന്‍ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2022-23 സീസണില്‍ ടീം ബുണ്ടസ് ലീഗയില്‍ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണ സീസണിന്റെ തുടക്കത്തില്‍ ടീം മോശം ഫോമിലാണ് കളിച്ചത്. എന്നാല്‍ പകുതിക്ക് ശേഷം ടീം തിരിച്ചെത്തി. മികച്ച പ്രകടനങ്ങളുമായി ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി അടക്കമുള്ളവരെ വീഴ്ത്തിയാണ് ടെര്‍സിക്കിന്റെ കീഴില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്.

പുതിയ പരിശീലകനാരെന്നു ബൊറൂസിയ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ടീം ആരെയാണ് പരിഗണിക്കുന്നത് എന്നതു സംബന്ധിച്ചും വിവരങ്ങളില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT