ബ്രിസ്‌ബെയ്ന്‍: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസീസ് ഭേദപ്പെട്ട നിലയിലാണ്. കളിയുടെ തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഓസീസ് പിന്നീട് പിടിച്ചു നില്‍ക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്‌നിന്റെ സെഞ്ച്വറിയാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മത്സരത്തിനിടെ പകരക്കാരനായി ക്രീസിലിറങ്ങിയ യുവ താരം പൃഥ്വി ഷായുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത് ലബുഷെയ്ന്‍- വെയ്ഡ് കൂട്ടുകെട്ടായിരുന്നു. ഇരുവരും സിംഗിളുകള്‍ എടുത്തു ഇടയ്ക്ക് ബൗണ്ടറികള്‍ പായിച്ചും സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെയാണ് സംഭവുമുണ്ടായത്.
ലബുഷെയ്ന്‍- വെയ്ഡ് സഖ്യം സിംഗിളിനായി ഓടുന്നതിനിടെ പന്ത് പിടിച്ചെടുത്ത പൃഥ്വി ബൗളിങ് എന്‍ഡിലെ വിക്കറ്റിന് കണക്കാക്കി ത്രോ ചെയ്തു. എന്നാല്‍ പന്ത് നേരെ കൊണ്ടത് രോഹിത് ശര്‍മയുടെ നെഞ്ചിലായിരുന്നു. പന്ത് കൊണ്ടിട്ടും വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ആ സന്ദര്‍ഭത്തെ ഹിറ്റ്മാന്‍ കൂള്‍ ആയി നേരിട്ടതോടെ ഇന്ത്യന്‍ സംഘത്തിന് ആശ്വാസമായി.
പരിക്കുകള്‍ ഇന്ത്യന്‍ ടീമിനെ ആകെ ഉലച്ചു നില്‍ക്കുന്ന സമയത്താണ് ഈ സംഭവവും ഉണ്ടായത്. രോഹിതിന് പരിക്കേറ്റുവോ എന്ന് ഒരുവേള ആരാധകര്‍ സംശയിച്ചെങ്കിലും താരത്തിന്റെ ആസമയത്തെ സംയമനത്തോടെയുള്ള പെരുമാറ്റം ആശങ്കകള്‍ക്ക് വിരാമം കുറിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates