Eldhose Paul Wins Men’s GV Raja Award Treesa Jolly Honoured in Women’s Category. 
Sports

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കായിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. പി.ടി. ജോസഫിന് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: കായികരംഗത്ത് വിവിധ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കുള്ള ജി.വി. രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളിയും പുരസ്‌കാരത്തിന് അർഹരായി.

കായിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. പി.ടി. ജോസഫിന് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കായിക പരിശീലകനുള്ള പുരസ്‌കാരം അനൂപ് ജോസഫിനെയും അവാർഡിനായി തിരഞ്ഞെടുത്തു.

കോളജ് വിഭാഗത്തിലെ മികച്ച കായിക അധ്യാപകനായി ഡോ. സദാനന്ദൻ സി.എസ്. തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കോളജിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് നേടി. സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ മികച്ച കായികതാരങ്ങളായി പുരുഷ വിഭാഗത്തിൽ എഡ്വിൻ പോൾ സിബിയും വനിതാ വിഭാഗത്തിൽ അനാമിക പി.യും തിരഞ്ഞെടുത്തു.

പുരസ്‌കാര ജേതാക്കൾ

എൽദോസ് പോൾ – പുരുഷ വിഭാഗം

ട്രീസ ജോളി – വനിതാ വിഭാഗം

ഡോ. പി.ടി. ജോസഫ് – ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

അനൂപ് ജോസഫ് – മികച്ച കായിക പരിശീലകൻ

ഡോ. സദാനന്ദൻ സി.എസ്. – മികച്ച കായിക അധ്യാപകൻ, കോളജ് വിഭാഗം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് – മികച്ച കോളേജ്

എഡ്വിൻ പോൾ സിബി – മികച്ച സ്പോർട്സ് ഹോസ്റ്റൽ പുരുഷ കായികതാരം

അനാമിക പി. – മികച്ച സ്പോർട്സ് ഹോസ്റ്റൽ വനിതാ കായിക താരം

Eldhose Paul Wins Men’s GV Raja Award Treesa Jolly Honoured in Women’s Category.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും