ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിൽ മടങ്ങിയെത്തിയ അശ്വിൻ  പിടിഐ
Sports

ബ്രിസ്ബെയ്നിൽ വിരമിച്ചു, ഇരുട്ടി വെളുത്തപ്പോൾ ചെന്നൈയിൽ തിരിച്ചെത്തി അശ്വിൻ! (വിഡിയോ)

മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ നാട്ടിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. മൂന്നാം ടെസ്റ്റ് കഴിഞ്ഞതിനു പിന്നാലെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ ഇന്ന് രാവിലെ താരം ഓസ്ട്രേലിയയിൽ നിന്നു ചെന്നൈയിൽ തിരിച്ചെത്തി.

അശ്വിനെ സ്വീകരിക്കാൻ നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു പോകാനായി അശ്വിന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരും എത്തിയിരുന്നു. ഇവർക്കൊപ്പം താരം മടങ്ങി. വീട്ടില്‍ വന്‍ വലവേല്‍പ്പാണ് അശ്വനി ആരാധകര്‍ ഒരുക്കിയത്.

വിമാനത്താവളത്തിൽ അശ്വിൻ മാധ്യമങ്ങളോടൊന്നും പ്രതികരിച്ചില്ല. മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ പിന്നീടാകാമെന്നു മാത്രമാണ് അശ്വിൻ ‌മറുപടി നൽകിയത്.

വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അശ്വിൻ നാലാം ടെസ്റ്റ് നടക്കുന്ന മെൽബണിലേക്ക് വരില്ലെന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബ്രിസ്ബെയ്നിൽ നിന്നാണ് അശ്വിൻ ചെന്നൈയിലേക്ക് മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം