മുഹമ്മദ് ഷമി എക്സ്
Sports

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

2025 മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു.

2025 മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരിക്ക് അലട്ടുന്നതിനാല്‍ ഇതിനിടെ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ താരം കളിച്ചിട്ടുള്ളൂ, താരത്തിന്റെ മോശം പ്രകടനം കാരണം ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കാണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തുക 36 കാരനായ താരത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.

'ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക കൂടുതല്‍ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പ്രായം പേസിനെ ബാധിച്ചു. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,' ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കളിക്കാന്‍ ഷമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാള്‍ ഈ സീസണിലില്‍ രഞ്ജി ട്രോഫിയില്‍ ഇറങ്ങുക. 'ആറ്, ഏഴ് ദിവസം മുമ്പ് ഞാന്‍ ഷമിയുമായി സംസാരിച്ചിരുന്നു, അദ്ദേഹം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, രഞ്ജി ഓപ്പണറില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്,' ബംഗാള്‍ മുഖ്യ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞു.

End Of The Road For Mohammed Shami After Australia ODIs Snub?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

'ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍': ലാല്‍

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

SCROLL FOR NEXT