Jamie Overton x
Sports

2022ല്‍ അരങ്ങേറ്റ ടെസ്റ്റ് മാത്രം കളിച്ചു! ജാമി ഓവര്‍ടന്‍ വീണ്ടും ഇംഗ്ലണ്ട് ടീമില്‍

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള 15 അംഗ സംഘത്തില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടനേയും ഉള്‍പ്പെടുത്തി. പരമ്പരയിലെ അവസാന പോരാട്ടം ഈ മാസം 31 മുതല്‍ ലണ്ടനിലെ കെന്നിങ്ടന്‍ ഓവലിലാണ്.

ഇംഗ്ലണ്ട് ടെസ്റ്റ് ജേഴ്‌സിയില്‍ ഒരു തവണ മാത്രമാണ് താരം കളിച്ചത്. 2022ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ച്വറിയടിച്ച് താരം ബാറ്റിങില്‍ തിളങ്ങി. 97 റണ്‍സാണ് ഓവര്‍ടന്‍ ആദ്യ പോരില്‍ തന്നെ അടിച്ചെടുത്തത്. രണ്ട് വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍ പിന്നീട് ടെസ്റ്റ് ടീമില്‍ ഇടം കിട്ടിയില്ല.

ഇംഗ്ലണ്ടിനായി 6 ഏകദിനങ്ങളും 12 ടി20 മത്സരങ്ങളും 31കാരന്‍ കളിച്ചിട്ടുണ്ട്. നിലവിലെ 14 അംഗ സംഘത്തെ നിലനിര്‍ത്തിയാണ് 15ാം താരമായി ഓവര്‍ട്ടനെ ഉള്‍പ്പെടുത്തിയത്.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്ക്, ബ്രയ്ഡന്‍ കര്‍സ്, സാക് ക്രൗളി, ലിയാം ഡോവ്‌സന്‍, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ടന്‍, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, ക്രിസ് വോക്‌സ്.

Jamie Overton, England vs India: England add fast-bowling all-rounder Jamie Overton to their squad for decisive fifth Test against India at the Oval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT