ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്, ഷൊയ്ബ് ബഷീര്‍ (England)  x
Sports

പരിചയസമ്പത്തും യുവത്വവും! ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം

ഈ മാസം 20 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് (England) ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഈ മാസം 20നു ലീഡ്‌സിലെ ഹെഡിങ്‌ലിയിലാണ് അരങ്ങേറുന്നത്.

പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടന്‍ ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ് പുറത്തായ ഗസ് അറ്റ്കിന്‍സനു പകരമാണ് ഓവര്‍ടന്‍ ടീമിലെത്തിയത്.

ബെന്‍ സ്‌റ്റോക്‌സാണ് നായകന്‍. ജോ റൂട്ട്, സാക് ക്രൗളി, ഒലി പോപ്പ് അടക്കമുള്ള കരുത്തര്‍ ബാറ്റിങ് നിരയിലുണ്ട്. സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍, ജേക്കബ് ബേതേല്‍, ജാമി സ്മിത്ത് അടക്കമുള്ള യുവ നിരയും ടീമിന്റെ കരുത്ത് കൂട്ടുന്നു.

ക്രിസ് വോക്‌സും ജോഷ് ടോംഗുമാണ് പേസ് നിരയെ നയിക്കുക. ഇവര്‍ക്കൊപ്പം സാം കുക്ക്, ബ്രെയ്ഡന്‍ കര്‍സ് എന്നിവരുമുണ്ട്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ ടെസ്റ്റ് വിരമിക്കലിനു പിന്നാലെയാണ് ഇന്ത്യ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള പുതിയ തലമുറ താരങ്ങളെ പരമാവധി ഉള്‍ക്കൊള്ളിച്ചാണ് ടീം. ഇന്ത്യന്‍ ടീമില്‍ പുതുയുഗത്തിനാണ് ഇംഗ്ലണ്ടില്‍ തുടക്കമാകുന്നത്.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്ക്, ബ്രെയ്ഡന്‍ കര്‍സ്, സാം കുക്ക്, സാം ക്രൗളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ടന്‍, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, ക്രിസ് വോക്‌സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം