മോഷണം പോയ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ മെഡലുമായി ബെന്‍ സ്റ്റോക്സ് എക്സ്
Sports

'വില പിടിച്ച ആഭരണങ്ങള്‍, ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ മെഡല്‍'... കള്ളന്‍ എല്ലാം അടിച്ചു കൊണ്ടു പോയെന്ന് ബെന്‍ സ്‌റ്റോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വീട്ടില്‍ വന്‍ മോഷണം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തന്റെ വീട്ടില്‍ മോഷണം നടന്നതായി വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്. താന്‍ ദേശീയ ടീമിനൊപ്പം പാകിസ്ഥാനിലായിരുന്നു. തന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്നും സ്‌റ്റോക്‌സ് വെളിപ്പെടുത്തി.

ആഭരണങ്ങളും വിലപിടിപ്പുള്ള അമൂല്യമായ സ്വകാര്യ വസ്തുക്കളടക്കം മോഷണം പോയതായി ഇംഗ്ലീഷ് നായകന്‍ വ്യക്തമാക്കി. ഈ മാസം 17ന് വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ കാസ്റ്റില്‍ ഈഡനിലുള്ള വീട്ടിലാണ് കള്ളന്‍മാര്‍ കയറിയത്. മുള്‍ട്ടാനില്‍ നടന്ന പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സംഭവമെന്നും താരം വെളിപ്പെടുത്തി. പരിക്കിനു ശേഷം സ്റ്റോക്‌സ് തിരിച്ചെത്തിയ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

ബഹുമതിയായി തനിക്കു ലഭിച്ച ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ മെഡലടക്കം മോഷണം പോയതായി സ്‌റ്റോക്‌സ് എക്‌സില്‍ കുറിച്ചു. ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുള്ളപ്പോഴാണ് മോഷ്ടാക്കള്‍ അതിക്രമിച്ചു കയറിയത്. ശാരീരിക ഉപദ്രവം ആര്‍ക്കുമുണ്ടായിട്ടില്ല എന്നതാണ് ഭാഗ്യമായെന്നും താരം എക്‌സിലൂടെ വെളിപ്പെടുത്തി. തനിക്കും കുടുംബത്തിനും അത്രയേറെ വൈകാരിക ബന്ധമുള്ള നിരവധി വസ്തുക്കള്‍ മോഷ്ടാക്കള്‍ അടിച്ചു മാറ്റിയിട്ടുണ്ട്.

ഇക്കാര്യം ഇത്രയും വിശദമായി വെളിപ്പെടുത്തുന്നതിന്റെ കാരണം ഇവയെല്ലാം തിരിച്ചു കിട്ടണം എന്നാഗ്രിഹിച്ചിട്ടല്ല. മോഷ്ടാക്കളെ പൊലീസ് പിടികൂടാന്‍ വേണ്ടിയാണെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 31

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

SCROLL FOR NEXT