ജെയിംസ് ആന്‍ഡേഴ്‌സന്‍ ഫെയ്സ്ബുക്ക്
Sports

'ജിമ്മി'യുടെ മഹത്തായ 'പേസ്' യാത്ര...

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഒരു യുഗത്തിന് ലോര്‍ഡ്‌സില്‍ തിരശ്ശീല വീഴുന്നു

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അവസാന അന്താരാഷ്ട്ര പോരിന് ഇറങ്ങുന്നു. 22 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിന് നാളെ തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ അവസാനം. ഏകദിന, ടി20 പോരാട്ടങ്ങളില്‍ നിന്നു നേരത്തെ വിരമിച്ച ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറയുന്നു.

188 ടെസ്റ്റുകള്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

താരം കരിയറില്‍ കളിക്കുന്ന 188ാം ടെസ്റ്റാണ് നാളെ ആരംഭിക്കുന്നത്. 41ാം വയസിലാണ് താരം വിരമിക്കാന്‍ ഒരുങ്ങുന്നത്.

700 വിക്കറ്റുകള്‍

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ പേസറെന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സനു സ്വന്തം. 700നു മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ഏക പേസറും ആന്‍ഡേഴ്‌സന്‍ തന്നെ.

മൂന്നാമന്‍

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ആന്‍ഡേഴ്‌സന്‍ മൂന്നാം സ്ഥാനത്ത്. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്ത മുരളീധരന്‍ ഒന്നാം സ്ഥാനത്തും 708 വിക്കറ്റുകളുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാമതും നില്‍ക്കുന്നു.

9 വിക്കറ്റുകള്‍

ലങ്കാഷെയറിനായി ഗ്രൗണ്ടില്‍

നാളെ തുടങ്ങുന്ന ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലുമായി 9 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചാല്‍ ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആന്‍ഡേഴ്‌സനു സാധിക്കും. 9 വിക്കറ്റുകള്‍ നേടിയാല്‍ താരത്തിന്റെ വിക്കറ്റ് നേട്ടം 709ല്‍ എത്തും.

5 വിക്കറ്റ് നേട്ടം 32 തവണ

കരിയറിന്‍റെ തുടക്കത്തില്‍

ടെസ്റ്റില്‍ 32 തവണ 5 വിക്കറ്റ് നേട്ടവും ഇത്രയും തന്നെ 4 വിക്കറ്റ് നേട്ടവും. പത്ത് വിക്കറ്റുകള്‍ നേടിയത് മൂന്ന് തവണ. 42 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ലോര്‍ഡ്‌സില്‍ 119 വിക്കറ്റുകള്‍

ലങ്കാഷെയര്‍ ജേഴ്സിയില്‍

ഒറ്റ ഗ്രൗണ്ടില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന നാല് ബൗളര്‍മാരില്‍ ഒരാളാണ് ആന്‍ഡേഴ്‌സന്‍. മുത്തയ്യ മുരളീധരന്‍ മൂന്ന് ഗ്രൗണ്ടുകളില്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. രംഗണ ഹെറാത്ത്, ആന്‍ഡേഴ്‌സന്റെ സഹ താരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ഈ നേട്ടമുള്ള മറ്റ് ബൗളര്‍മാര്‍. 28 കളിയില്‍ നിന്നാണ് ലോര്‍ഡ്‌സില്‍ ആന്‍ഡേഴ്‌സന്‍ 119 വിക്കറ്റുകള്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT