ജോ റൂട്ട് ചിത്രങ്ങള്‍ ശ്രീലങ്കക്കെതിരായ ബാറ്റിങ്- എപി
Sports

'ജോ'യ് ക്ലാസിക്ക് ടെസ്റ്റ് ബാറ്റിങ് 'റൂട്ട്'

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്.

സമകാലിക മലയാളം ഡെസ്ക്

സീസണില്‍ മിന്നും ഫോമിലാണ് താരം ബാറ്റ് വീശുന്നത്. ആദ്യ ഇന്നിങ്‌സില്‍ 143 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സും താരം നേടി.

34 സെഞ്ച്വറികള്‍

ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന അനുപമ റെക്കോര്‍ഡിലേക്കാണ് താരം അതിവേഗം എത്തിയത്. ടെസ്റ്റിലെ 34ാം സെഞ്ച്വറിയാണ് റൂട്ട് നേടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇംഗ്ലണ്ട് ബാറ്ററായി ഇനി റൂട്ടിന്റെ പേര് ഒന്നാം സ്ഥാനത്ത്. അലിസ്റ്റയര്‍ കുക്കിന്റെ 33 സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് റൂട്ട് വഴി മാറ്റിയത്.

7 സെഞ്ച്വറികള്‍

ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ബാറ്ററായി റൂട്ട് മാറി. താരത്തിന്റെ ലോര്‍ഡ്‌സിലെ 7ാം സെഞ്ച്വറിയാണ് താരം നേടിയത്. റെക്കോര്‍ഡില്‍ പിന്നിലാക്കിയത് ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവരെ. ഇരുവര്‍ക്കും 6 സെഞ്ച്വറികള്‍.

50 സെഞ്ച്വറികള്‍

ക്രിക്കറ്റില്‍ 50 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന 9ാം പുരുഷ താരമായി റൂട്ട് മാറി.

16 സെഞ്ച്വറികള്‍

ടെസ്റ്റില്‍ 34ഉം ഏകദിനത്തില്‍ 16ഉം സെഞ്ച്വറികളാണ് താരം നേടിയത്. രണ്ട് ഫോര്‍മാറ്റിലുമായാണ് 50 ശതകങ്ങള്‍.

2 സെഞ്ച്വറികള്‍

ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഒരു ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി റൂട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT