India's batter KL Rahul celebrates his half century  പിടിഐ
Sports

ഇന്ത്യയ്ക്ക് തിരിച്ചടി, തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണു; രാഹുലിലും പന്തിലും പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെ എല്‍ രാഹുലും ഋഷഭ് പന്തും ക്രീസില്‍ നില്‍ക്കുന്നതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (13), കരുണ്‍ നായര്‍ (40), നായകന്‍ ശുഭ്മന്‍ ഗില്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണര്‍ കെ എല്‍ രാഹുലും (53) ഋഷഭ് പന്തുമാണ് (19) ക്രീസില്‍. കൈവിരലിനേറ്റ പരുക്കിനെത്തുടര്‍ന്ന് വിക്കറ്റ് കീപ്പിങ്ങില്‍നിന്നു വിട്ടുനിന്നെങ്കിലും ഋഷഭ് പന്ത് ബാറ്റിങ്ങിന് എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടീമില്‍ തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചര്‍ ജയസ്വാളിനെ പുറത്താക്കി ഇംഗ്ലണ്ടിനു മികച്ച തുടക്കം നല്‍കി. ഇടവേളയ്ക്ക് ശേഷമുള്ള ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് ആദ്യ വിക്കറ്റ് വീഴ്ത്തി തന്നെ താരം ആഘോഷിച്ചു. ഇതിനു ശേഷമാണ് കരുണും രാഹലും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തത്. ഇരുവരും 61 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. കരുണിനെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് മടക്കിയത്.

നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ തീ പാറും ബൗളിങാണ് ഇംഗ്ലീഷ് സ്‌കോര്‍ 400 കടത്താത്തെ പിടിച്ചു നിര്‍ത്തിയത്. ജോ റൂട്ടിന്റെ സെഞ്ച്വറിയും ജാമി സ്മിത്ത്, ബ്രയ്ഡന്‍ കര്‍സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.

ജോ റൂട്ട് 104 റണ്‍സെടുത്തു. ജാമി സ്മിത്ത് 51 റണ്‍സും വാലറ്റത്ത് പൊരുതി നിന്ന കര്‍സ് 56 റണ്‍സും കണ്ടെത്തി. ഇന്ത്യക്കായി ബുംറ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ 2 വീതം വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനു വന്‍ തിരിച്ചടിയേറ്റിരുന്നു. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകളാണ് നഷ്ടമായത്. 4ന് 251 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ അവര്‍ 7ന് 271ലേക്ക് പതിച്ചു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ജാമി സ്മിത്തിനൊപ്പം ചേര്‍ന്ന ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇരുവരും ചേര്‍ന്നു 82 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനു ജസ്പ്രിത് ബുംറ വക കനത്ത പ്രഹരമാണ് ഏറ്റത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ രണ്ടാം ദിനം തുടക്കം തന്നെ മടക്കിയ ബുംറ തന്റെ അടുത്ത ഓവറില്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിനേയും ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ എത്തിയ ക്രിസ് വോക്സിനേയും ബുംറ പുറത്താക്കി.

ഇന്നലെ 99 റണ്‍സില്‍ ബാറ്റിങ് അവസാനിപ്പിച്ച റൂട്ട് സെഞ്ച്വറി നേടി. രണ്ടാം ദിനം ആദ്യ ഓവര്‍ എറിഞ്ഞ ബുംറയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റൂട്ട് 103ല്‍ എത്തി ശതകം തൊട്ടത്. 192 പന്തില്‍ 10 ഫോറുകള്‍ സഹിതമാണ് സെഞ്ച്വറി നേട്ടം. റൂട്ടിന്റെ സെഞ്ച്വറിക്കു പിന്നാലെ ബെന്‍ സ്റ്റോക്സിനെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. ഇന്നലത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്താണ് സ്റ്റോക്സിന്റെ മടക്കം. താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് റൂട്ടിന്റേയും മടക്കം. റൂട്ടിന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

India suffer setback, three wickets fall early; hope in Rahul and Pant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT