ലിയാം ഡോവ്‌സന്‍ (England vs India) x
Sports

ഡോവ്‌സന്‍ ഏക മാറ്റം; ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററന്‍ സ്പിന്നറുടെ തിരിച്ചു വരവ്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ ലിയാം ഡോവ്‌സന്‍ ടീമില്‍ തിരിച്ചെത്തിയതാണ് മാറ്റം. പരിക്കേറ്റ് പുറത്തായ ഷൊയ്ബ് ബഷീറിനു പകരമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

2017ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്‌സിയില്‍ ടെസ്റ്റ് കളിച്ചത്. 2016ല്‍ ഇന്ത്യക്കെതിരെയാണ് 35കാരന്റെ അരങ്ങേറ്റമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും ഇന്ത്യക്കെതിരെ എന്നത് ശ്രദ്ധേയം.

ഡോവ്‌സന്റെ തിരിച്ചു വരവ് മാറ്റി നിര്‍ത്തിയാല്‍ മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും ഇംഗ്ലണ്ട് വരുത്തിയിട്ടില്ല. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്.

നാളെ മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡിലാണ് നാലാം ടെസ്റ്റ്. നിര്‍ണായക ടെസ്റ്റ് വിജയിച്ച് സമനിലയിലെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരമ്പര ഉറപ്പിക്കലാണ് ഇംഗ്ലണ്ട് നോട്ടമിടുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ലിയാം ഡോവ്‌സന്‍, ക്രിസ് വോക്‌സ്, ബ്രയ്ഡന്‍ കര്‍സ്, ജോഫ്ര ആര്‍ച്ചര്‍.

England vs India: Liam Dawson has made a return to the England Test team lineup after a gap of eight years as the hosts revealed their playing XI for the match against India in Manchester

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT