സായ് സുദർശൻ ബാറ്റിങിനിടെ (England vs India)  source: x
Sports

ഓപ്പണര്‍മാരെ മടക്കി ഇംഗ്ലണ്ട്; ക്രീസിൽ സായ്- ​ഗിൽ സഖ്യം

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരേയും ഇംഗ്ലണ്ട് കൂടാരം കയറ്റി. ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു.

2 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് ആദ്യം മടങ്ങിയത്. താരത്തെ ഗസ് അറ്റ്കിന്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ സായ് സുദര്‍ശനുമായി ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുലും മടങ്ങി. രാഹുലിനെ ക്രിസ് വോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. രാഹുല്‍ 14 റണ്‍സെടുത്താണ് പുറത്തായത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍. സായ് സുദര്‍ശന്‍ 25 റണ്‍സുമായും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 15 റണ്‍സുമായും ക്രീസില്‍.

മലയാളി വെറ്ററന്‍ താരം കരുണ്‍ നായര്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. നാലാം ടെസ്റ്റ് കളിച്ച ശാര്‍ദുല്‍ ഠാക്കൂറിന് പകരമാണ് കരുണ്‍ ടീമില്‍ ഇടംപിടിച്ചത്. പരിക്കേറ്റ പന്തിന് പകരം ധ്രുവ് ജുറേലും ടീമിലിടം പിടിച്ചു. ജസ്പ്രിത് ബുംറയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയ്ക്കു വീണ്ടും അവസരം കിട്ടി. ആകാശ് ദീപും പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് മുന്നിലാണ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച് തലയുയര്‍ത്തി മടങ്ങാം. ഇംഗ്ലണ്ട് ജയിച്ചാല്‍ അവര്‍ പരമ്പര 1-3നു സ്വന്തമാക്കും.

ഇന്ത്യ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ബി സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് ഇലവന്‍: ഒലി പോപ്പ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബേതേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ജാമി ഓവര്‍ടന്‍, ജോഷ് ടോംഗ്.

England vs India: England pacers Gus Atkinson and Chris Woakes struck early to remove Indian openers Yashasvi Jaiswal and KL Rahul after stand-in captain Ollie Pope won the toss and chose to bowl in the final Test of the five-match series at The Oval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT