ഋഷഭ് പന്തിന്റെ ബാറ്റിങ് (England vs India) x
Sports

പന്തിന്റെ പോരാട്ടം, സ്‌റ്റോക്‌സിന്റെ 5 വിക്കറ്റുകള്‍; ഇന്ത്യ 358ല്‍ ഓള്‍ ഔട്ട്

ഋഷഭ് പന്ത്, സായ് സുദര്‍ശന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 358 റണ്‍സില്‍ പുറത്ത്. 4 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ശേഷിച്ച ആറ് വിക്കറ്റുകള്‍ 93 റണ്‍സിനിടെ നഷ്ടമായി. രണ്ടാം ദിനം ഉച്ച ഭക്ഷണത്തിനു പിന്നാലെ ഇന്ത്യ ഓള്‍ ഔട്ടായി.

ഒന്നാം ദിനം പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രണ്ടാം ദിനം പരിക്ക് വകവയ്ക്കാതെ ക്രീസിലെത്തി അര്‍ധ സെഞ്ച്വറിയടിച്ചു. താരം 75 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 54 റണ്‍സെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവരും അര്‍ധ സെഞ്ച്വറി നേടി.

സായ് ടോപ് സ്‌കോററായി താരം 61 റണ്‍സെടുത്തു. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് തമിഴ്‌നാട് ബാറ്റര്‍ മാഞ്ചസ്റ്ററില്‍ നേടിയത്. യശസ്വി ജയ്‌സ്വാള്‍ 58 റണ്‍സും കണ്ടെത്തി. കെഎല്‍ രാഹുല്‍ 46 റണ്‍സും ശാര്‍ദുല്‍ ഠാക്കൂര്‍ 41 റണ്‍സും സ്വന്തമാക്കി. വാഷിങ്ടന്‍ സുന്ദര്‍ 27 റണ്‍സുമായി മടങ്ങി.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിങില്‍ തിളങ്ങി. താരം 5 വിക്കറ്റുകള്‍ നേടി. ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ക്രിസ് വോക്‌സ്, ലിയാം ഡോവ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇന്ന് സ്‌കോര്‍ 266ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയാണ് പുറത്തായത്. താരം 40 പന്തില്‍ 20 റണ്‍സുമായി മടങ്ങി. ജോഫ്ര ആര്‍ച്ചറാണ് ജഡേജയെ മടക്കിയത്. പിന്നാലെ വാഷിങ്ടന്‍ സുന്ദറിനെ കൂട്ടുപിടിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ പോരാട്ടം നയിച്ചു. താരം അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ മടങ്ങി. ശാര്‍ദുല്‍ 41 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ശാര്‍ദുലിനെ മടക്കിയത്.

ഒന്നാം ദിനത്തില്‍ കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതിനിടെ ഋഷഭ് പന്ത് കാലിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒന്നാം ദിനം ആദ്യ സെഷനില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് പിന്നീടുള്ള രണ്ട് സെഷനുകളിലും തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ രാഹുലും ജയ്‌സ്വാളും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി. പിന്നാലെ 98 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രിസ് വോക്‌സ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെയെത്തിയ സായ് സുദര്‍ശനുമായി ചേര്‍ന്ന് ബാറ്റിങ് തുടര്‍ന്ന ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നിലേക്ക് നീക്കി. അര്‍ധശതകം പൂര്‍ത്തിയാക്കിയയുടനെ ജയ്‌സ്വാളിനെ ലിയാം ഡോവ്‌സന്‍ മടക്കിയയച്ചു. 107 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 58 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കാര്യമായ സംഭവനയൊന്നും നല്‍കാനായില്ല. 23 പന്തില്‍ 12 റണ്‍സുമായി നില്‍ക്കേ ഗില്ലിനെ ഇംഗ്ലണ്ട് സ്റ്റോക്സാണ് പുറത്താക്കിയത്.

നാലാം വിക്കറ്റില്‍ ഒന്നിച്ച സായ് സുദര്‍ശന്‍ - ഋഷഭ് പന്ത് സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. അതിനിടെ ക്രിസ് വോക്സിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് പന്തിന്റെ കാലിന് പരിക്കേറ്റു. കാലില്‍ നിന്ന് ചോരപൊടിയുന്നുമുണ്ടായിരുന്നു. കാല്‍ നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്.

England vs India: India were all out for 358 in the first innings after Rishabh Pant scored a fighting 54 batting a foot injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT