ജസ്പ്രിത് ബുംറയുടെ ബൗളിങ് (England vs India) PTI
Sports

5 വിക്കറ്റുകള്‍, ലോർഡ്സിൽ തീ പടർത്തി ബുംറ; ഇംഗ്ലണ്ട് 387 റണ്‍സ്

ജോ റൂട്ടിന് സെഞ്ച്വറി, അര്‍ധ സെഞ്ച്വറികളുമായി ജാമി സ്മത്ത്, ബ്രയ്ഡന്‍ കര്‍സ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 387 റണ്‍സില്‍ പുറത്ത്. 5 വിക്കറ്റുകള്‍ വീഴ്ത്തിയ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ തീ പാറും ബൗളിങാണ് ഇംഗ്ലീഷ് സ്‌കോര്‍ 400 കടത്താത്തെ പിടിച്ചു നിര്‍ത്തിയത്. ജോ റൂട്ടിന്റെ സെഞ്ച്വറിയും ജാമി സ്മിത്ത്, ബ്രയ്ഡന്‍ കര്‍സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.

ജോ റൂട്ട് 104 റണ്‍സെടുത്തു. ജാമി സ്മിത്ത് 51 റണ്‍സും വാലറ്റത്ത് പൊരുതി നിന്ന കര്‍സ് 56 റണ്‍സും കണ്ടെത്തി. ഇന്ത്യക്കായി ബുംറ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ 2 വീതം വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനു വന്‍ തിരിച്ചടിയേറ്റിരുന്നു. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകളാണ് നഷ്ടമായത്. 4ന് 251 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ അവര്‍ 7ന് 271ലേക്ക് പതിച്ചു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ജാമി സ്മിത്തിനൊപ്പം ചേര്‍ന്ന ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇരുവരും ചേര്‍ന്നു 82 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനു ജസ്പ്രിത് ബുംറ വക കനത്ത പ്രഹരമാണ് ഏറ്റത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ രണ്ടാം ദിനം തുടക്കം തന്നെ മടക്കിയ ബുംറ തന്റെ അടുത്ത ഓവറില്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിനേയും ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ എത്തിയ ക്രിസ് വോക്‌സിനേയും ബുംറ പുറത്താക്കി.

ഇന്നലെ 99 റണ്‍സില്‍ ബാറ്റിങ് അവസാനിപ്പിച്ച റൂട്ട് സെഞ്ച്വറി നേടി. രണ്ടാം ദിനം ആദ്യ ഓവര്‍ എറിഞ്ഞ ബുംറയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റൂട്ട് 103ല്‍ എത്തി ശതകം തൊട്ടത്. 192 പന്തില്‍ 10 ഫോറുകള്‍ സഹിതമാണ് സെഞ്ച്വറി നേട്ടം.

റൂട്ടിന്റെ സെഞ്ച്വറിക്കു പിന്നാലെ ബെന്‍ സ്റ്റോക്‌സിനെ ബുംറ ബൗള്‍ഡാക്കുകയായിരുന്നു. ഇന്നലത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്താണ് സ്‌റ്റോക്‌സിന്റെ മടക്കം. താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് റൂട്ടിന്റേയും മടക്കം. റൂട്ടിന്റെ 37ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ടിനെ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ നിതീഷ് ഞെട്ടിച്ചു. മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനേയും ആറാം പന്തില്‍ സാക് ക്രൗളിയേയും നിതീഷ് പുറത്താക്കി. ഓപ്പണര്‍മാരായ ക്രൗളിയേയും ഡക്കറ്റിനേയും ഒറ്റ ഓവറില്‍ മടക്കി നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

ഡക്കറ്റ് നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി മടങ്ങി. ഡക്കറ്റ് 23 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പാണ് ക്രീസിലെത്തിയത്. താരം നിതീഷിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്തു. ആറാം ന്ത് നേരിട്ട സാക് ക്രൗളിയും കണക്കുകൂട്ടല്‍ തെറ്റിച്ച് നിതീഷിന്റെ ഡെലിവറി. താരവും പന്തിനു തന്നെ പിടി നല്‍കി മടങ്ങി. കഴിഞ്ഞ കളിയില്‍ അതിവേഗം പുറത്തായി ഏറെ പഴി കേട്ട ക്രൗളി ഇത്തവണയും നിരാശപ്പെടുത്തി. താരം 18 റണ്‍സുമായി ഔട്ട്.

ഓപ്പണര്‍മാരെ 44 റണ്‍സിനിടെ തുടരെ നഷ്ടമായി വെട്ടിലായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ഒലി പോപ്പ്, ജോ റൂട്ട് സഖ്യമാണ് തിരിച്ചെത്തിച്ചത്. നാലാമനായി എത്തിയ ജോ റൂട്ടിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടക്കാനുള്ള അവസരം ഇന്ത്യക്കു കിട്ടിയിരുന്നു. താരത്തിന്റെ ക്യാച്ച് കെഎല്‍ രാഹുല്‍ പക്ഷേ വിട്ടുകളഞ്ഞു. അതിന്റെ വില ഇന്ത്യ നല്‍കുകയും ചെയ്തു.

നിതീഷിന്റെ ഇരട്ട പ്രഹരത്തിനു ശേഷം ഇംഗ്ലണ്ട് റൂട്ടിലായി. ഒലി പോപ്പ് 104 പന്തുകള്‍ നേരിട്ട് 44 റണ്‍സുമായി പ്രതിരോധം തീര്‍ത്തു. ഒപ്പം റൂട്ടും കൂടിയതോടെ കാര്യങ്ങള്‍ ആതിഥേയര്‍ക്കനുകൂലമായി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ജഡേജയാണ് ഇന്ത്യയെ മടക്കി എത്തിച്ചത്. തൊട്ടുപിന്നാലെയാണ് ബുംറ ബ്രൂക്കിനെ (11) പുറത്താക്കിയത്. താരം ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

England vs India: Jasprit Bumrah's 15th five-wicket haul has helped India bundle out England for 387 in the first innings. Mohammed Siraj and Nitish Kumar Reddy also scalped two wickets each for India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT