ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ പരിശീലനത്തിനിടെ (England vs India) pti
Sports

ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യക്ക് ബാറ്റിങ്; കരുണ്‍ കളിക്കും, ബുംറയ്ക്ക് പകരം പ്രസിദ്ധ്

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അല്‍പ്പ സമയത്തിനുള്ളില്‍

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം അല്‍പ്പ സമയത്തിനുള്ളിൽ ആരംഭിക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു ഒരിക്കല്‍ കൂടി ടോസ് നഷ്ടമായി. ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കാന്‍ തീരുമാനിച്ചു.

മലയാളി വെറ്ററന്‍ താരം കരുണ്‍ നായര്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. നാലാം ടെസ്റ്റ് കളിച്ച ശാര്‍ദുല്‍ ഠാക്കൂറിന് പകരമാണ് കരുണ്‍ ടീമില്‍ ഇടംപിടിച്ചത്. പരിക്കേറ്റ പന്തിന് പകരം ധ്രുവ് ജുറേലും ടീമിലിടം പിടിച്ചു. ജസ്പ്രിത് ബുംറയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയ്ക്കു വീണ്ടും അവസരം കിട്ടി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് മുന്നിലാണ്. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച് തലയുയര്‍ത്തി മടങ്ങാം. ഇംഗ്ലണ്ട് ജയിച്ചാല്‍ അവര്‍ പരമ്പര 1-3നു സ്വന്തമാക്കും.

ഇന്ത്യ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ബി സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് ഇലവന്‍: ഒലി പോപ്പ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബേതേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ജാമി ഓവര്‍ടന്‍, ജോഷ് ടോംഗ്.

England vs India: India and England are set to face off in the final Test of the Anderson-Tendulkar Trophy, with the hosts holding a 2-1 lead and the visitors eager to level the series. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT