സെഞ്ച്വറി നേടിയ ജോ റൂട്ട് (England vs India) x
Sports

ജോ റൂട്ടിന് സെഞ്ച്വറി; സ്റ്റോക്സിനെ ബൗൾഡാക്കി ബുംറ

കരിയറിലെ 37ാം ടെസ്റ്റ് ശതകമാണ് റൂട്ട് സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചു. ഇന്നലെ 99 റണ്‍സില്‍ ബാറ്റിങ് അവസാനിപ്പിച്ച സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ട് സെഞ്ച്വറി നേടി. രണ്ടാം ദിനം ആദ്യ ഓവര്‍ എറിഞ്ഞ ജസ്പ്രിത് ബുംറയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റൂട്ട് 103ല്‍ എത്തി ശതകം തൊട്ടത്. 192 പന്തില്‍ 10 ഫോറുകള്‍ സഹിതമാണ് സെഞ്ച്വറി നേട്ടം.

റൂട്ടിന്റെ സെഞ്ച്വറിക്കു പിന്നാലെ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്‌സിനെ ബുംറ ബൗള്‍ഡാക്കി. ഇന്നലത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്താണ് സ്‌റ്റോക്‌സിന്റെ മടക്കം. താരം 44 റണ്‍സില്‍ പുറത്തായി. ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയില്‍. റൂട്ടിനൊപ്പം ജാമി സ്മിത്താണ് ക്രീസില്‍ ചേര്‍ന്നിരിക്കുന്നത്.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ഇംഗ്ലണ്ടിനെ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ നിതീഷ് ഞെട്ടിച്ചു. മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനേയും ആറാം പന്തില്‍ സാക് ക്രൗളിയേയും നിതീഷ് പുറത്താക്കി. ഓപ്പണര്‍മാരായ ക്രൗളിയേയും ഡക്കറ്റിനേയും ഒറ്റ ഓവറില്‍ മടക്കി നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

ഡക്കറ്റ് നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി മടങ്ങി. ഡക്കറ്റ് 23 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പാണ് ക്രീസിലെത്തിയത്. താരം നിതീഷിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്തു. ആറാം ന്ത് നേരിട്ട സാക് ക്രൗളിയും കണക്കുകൂട്ടല്‍ തെറ്റിച്ച് നിതീഷിന്റെ ഡെലിവറി. താരവും പന്തിനു തന്നെ പിടി നല്‍കി മടങ്ങി. കഴിഞ്ഞ കളിയില്‍ അതിവേഗം പുറത്തായി ഏറെ പഴി കേട്ട ക്രൗളി ഇത്തവണയും നിരാശപ്പെടുത്തി. താരം 18 റണ്‍സുമായി ഔട്ട്.

ഓപ്പണര്‍മാരെ 44 റണ്‍സിനിടെ തുടരെ നഷ്ടമായി വെട്ടിലായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ഒലി പോപ്പ്, ജോ റൂട്ട് സഖ്യമാണ് തിരിച്ചെത്തിച്ചത്. നാലാമനായി എത്തിയ ജോ റൂട്ടിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടക്കാനുള്ള അവസരം ഇന്ത്യക്കു കിട്ടിയിരുന്നു. താരത്തിന്റെ ക്യാച്ച് കെഎല്‍ രാഹുല്‍ പക്ഷേ വിട്ടുകളഞ്ഞു. അതിന്റെ വില ഇന്ത്യ നല്‍കുകയും ചെയ്തു.

നിതീഷിന്റെ ഇരട്ട പ്രഹരത്തിനു ശേഷം ഇംഗ്ലണ്ട് റൂട്ടിലായി. ഒലി പോപ്പ് 104 പന്തുകള്‍ നേരിട്ട് 44 റണ്‍സുമായി പ്രതിരോധം തീര്‍ത്തു. ഒപ്പം റൂട്ടും കൂടിയതോടെ കാര്യങ്ങള്‍ ആതിഥേയര്‍ക്കനുകൂലമായി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ജഡേജയാണ് ഇന്ത്യയെ മടക്കി എത്തിച്ചത്. തൊട്ടുപിന്നാലെയാണ് ബുംറ ബ്രൂക്കിനെ പുറത്താക്കിയത്. താരം ക്ലീന്‍ ബൗള്‍ഡായി മടങ്ങി. താരം 11 റണ്‍സില്‍ പുറത്തായി.

England vs India, Joe Root century: As the Lord’s Test rolls into Day 2, India will aim to capitalise on their disciplined Day 1 bowling effort—led by Nitish Kumar Reddy’s double strike.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT