കുൽദീപ് യാ​ദവ് പരിശീലനത്തിൽ (England vs India) X
Sports

'റിസ്റ്റ് സ്പിന്‍ കുഴപ്പിക്കും, രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കു'

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ജൂലൈ 2 മുതല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ താരങ്ങളടക്കമുള്ളവര്‍ കുല്‍ദീപിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ നിരവധി ചോദ്യങ്ങളുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിക്കുമോ എന്നതടക്കമുള്ള ആശങ്ക നില്‍ക്കുന്നു. അതിനിടെയാണ് കുല്‍ദീപിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നത്.

ആദ്യ ടെസ്റ്റില്‍ നിന്നു താരത്തെ ഒഴിവാക്കിയപ്പോള്‍ തന്നെ പലരും ചോദ്യവുമായി എത്തിയിരുന്നു. ടീമിലെ സ്പഷലിസ്റ്റ് സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തതും മറുഭാഗത്ത് ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍ മികവോടെ പന്തെറിഞ്ഞതും ചോദ്യങ്ങളെ സാധൂകരിക്കുന്നതായി മാറുകയും ചെയ്തു.

'കുല്‍ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു നാം കാര്യമായി തന്നെ ആലോചിക്കേണ്ടതുണ്ട്. കാരണം ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ സമീപനം വിലയിരുത്തുമ്പോള്‍ റിസ്റ്റ് സ്പിന്‍ എറിയുന്ന കുല്‍ദീപ് ഫലപ്രദമാകാന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ് ബാറ്റര്‍മാര്‍ റിസ്റ്റ് സ്പിന്‍ മികവോടെ കളിച്ച ചരിത്രവുമില്ല. അതിനാല്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്'- സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

'ശാര്‍ദുല്‍ ഠാക്കൂറിനെ മാറ്റി ഒരു ബൗളറെ ഉള്‍പ്പെടുത്തണം. പ്രസിദ്ധ് കൃഷ്ണയേയും മാറ്റണമെന്നാണ് എന്റെ അഭിപ്രായം. ബൗളിങില്‍ കുറച്ചു വൈവിധ്യം വരണം. കുല്‍ദീപ് യാദവിനേയും ഒപ്പം അര്‍ഷ്ദീപ് സിങിനേയും പ്ലെയിങ് ഇലവനില്‍ കൊണ്ടു വരണമെന്നാണ് എന്റെ വിലയിരുത്തല്‍. എങ്കിലും സാഹചര്യം ഇക്കാര്യത്തില്‍ മുഖ്യ പരിഗണനയുള്ള വിഷയവുമാണ്'- എസ് ബദരീനാഥ് പറഞ്ഞു.

മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ മൈക്കല്‍ ക്ലാര്‍ക്ക്, ബ്രാഡ് ഹാഡിന്‍ എന്നിവരും കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുന്നത് പരിഗണിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. ജൂലൈ രണ്ട് മുതല്‍ എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിനു മുന്നില്‍.

England vs India: India is contemplating changes for the second Test against England at Edgbaston. Kuldeep Yadav's inclusion is strongly considered, given England's struggles against wrist spin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT