ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ബ്ലാക്ക്പൂള്‍ എഫ്‌സി അവരുടെ പരിശീലകന്‍ ഇയാന്‍ ഇവാറ്റിനെ പുറത്താക്കി. സാധാരണ ക്ലബുകള്‍ പരിശീലകനെ പുറത്താക്കുന്നതു വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഇവാറ്റിന്റെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്.
കഴിഞ്ഞ ദിവസം ഇവാറ്റിന്റെ 45ാം പിറന്നാള്‍ ആയിരുന്നു. തങ്ങളുടെ പരിശീലകന് ആശംസകള്‍ അറിയിച്ച് ക്ലബ് എക്‌സില്‍ കുറിപ്പും പങ്കിട്ടു. ഈ ആശംസാ കുറിപ്പ് പങ്കിട്ട് 7 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയതായി ക്ലബ് പ്രഖ്യാപിച്ചു.
ഇംഗ്ലീഷ് ലീഗ് വണ്‍ ക്ലബാണ് ബ്ലാക്ക്പൂള്‍. നിലവില്‍ അവര്‍ പോയിന്റ് പട്ടികയില്‍ 20ാം സ്ഥാനത്താണ്. അതായത് ടീം തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. ഇതോടെയാണ് കോച്ചിന് പണി പോയത്.
2025 ഒക്ടോബറിലാണ് ഇവാറ്റ് ടീമിന്റെ പരിശീലകനായി എത്തിയത്. എന്നാല്‍ വേണ്ടത്ര മികവിലേക്ക് ടീമിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഇതോടെയാണ് ഇവാറ്റിനെ പുറത്താക്കാന്‍ ബ്ലാക്ക്പൂള്‍ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates