സുബിമെൻഡിയുടെ ഹെഡ്ഡർ വലയിലേക്ക് (English Premier League) x
Sports

ഗണ്ണേഴ്‌സിന്റെ ഫോറസ്റ്റ് വേട്ട! തകര്‍ത്തത് 3 ഗോളുകള്‍ക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി ആഴ്‌സണല്‍ വിജയ വഴിയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പരിശീലകനെ മാറ്റി എവേ പോരിനെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിനെ തകര്‍ത്ത് സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റഡിയത്തില്‍ ജയ വഴിയിലെത്തി ആഴ്‌സണല്‍. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് ജയിച്ചത്. ജയത്തോടെ അവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്തെത്തി.

കഴിഞ്ഞ കളിയില്‍ ഗണ്ണേഴ്‌സ് ലിവര്‍പൂളിനോടു പരാജയപ്പെട്ടിരുന്നു. നാല് കളിയില്‍ മൂന്നാം ജയമാണ് ആഴ്‌സണല്‍ സ്വന്തം തട്ടകത്തില്‍ ഇന്ന് നേടിയത്.

മാര്‍ട്ടിന്‍ സുബിമെന്റിയുടെ ഇരട്ട ഗോള്‍ മികവിലാണ് ആഴ്‌സണല്‍ ജയം പിടിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളുമാണ് പീരങ്കിപ്പട ഫോറസ്റ്റ് വലയില്‍ നിക്ഷേപിച്ചത്. ശേഷിച്ച ഗോള്‍ വിക്ടര്‍ ഗ്യോകേഴ്‌സ് സ്വന്തമാക്കി.

ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കി മുന്‍ ടോട്ടനം പരിശീലകന്‍ പോസ്റ്റഗോഗ്ലുവിനെ ഡഗൗട്ടിലെത്തിച്ചാണ് ഫോറസ്റ്റ് കളിക്കാനെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ തന്ത്രം ഫലിച്ചില്ല.

കളി തുടങ്ങി 32ാം മിനിറ്റിലാണ് സുബിമെന്‍ഡിയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തത്. രണ്ടാം ഗോള്‍ 46ാം മിനിറ്റില്‍ ഗ്യോകേഴ്‌സ് നേടി. 79ല്‍ സുബിമെന്‍ഡി രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഉറപ്പാക്കി.

English Premier League: Arsenal ruined Ange Postecoglou's first game in charge of Nottingham Forest as Martin Zubimendi's double sealed a 3-0 win at the Emirates Stadium on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT