യുവരാജ് സിങ്, ഷാഹിദ് അഫ്രീദി എക്സ്
Sports

ഇതിഹാസങ്ങള്‍ വീണ്ടും! ലെജന്‍ഡ്‌സ് ക്രിക്കറ്റില്‍ ഇന്ത്യ- പാക് 'ബ്ലോക്ക് ബസ്റ്റര്‍' ഫൈനല്‍

ഇന്ത്യയെ യുവരാജ് സിങും പാകിസ്ഥാനെ യൂനിസ് ഖാനും നയിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: വിരമിച്ച ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ പോരാട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. ദി വേള്‍ ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സുമായി ഏറ്റുമുട്ടും. സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനേയും പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസ ചാമ്പ്യന്‍സിനേയുമാണ് വീഴ്ത്തിയത്.

2007ലെ ടി20 ലോകകപ്പ് കളിച്ച താരങ്ങളില്‍ മിക്കവരും ഇരു ടീമുകളിലുമുണ്ട്. 2011, 2019 ഏകദിന ലോകകപ്പുകളില്‍ കളിച്ച താരങ്ങളും ഇരു പക്ഷത്തുമുണ്ട്. അതിനാല്‍ ഒരിക്കല്‍ കൂടി പഴയ പോരിന്റെ ആവര്‍ത്തനമായി മത്സരത്തെ വിശേഷിപ്പിക്കാം.

യുവരാജ് സിങാണ് ഇന്ത്യ ചാമ്പ്യന്‍സ് ടീം നായകന്‍. പാകിസ്ഥാനു ഏക ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച നായന്‍ യൂനിസ് ഖാനാണ് പാക് ചാമ്പ്യന്‍സ് ടീം ക്യാപ്റ്റന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, യുസുഫ്, ഇര്‍ഫാന്‍ പഠാന്‍മാര്‍, ഹര്‍ഭജന്‍ സിങ്, വിനയ് കുമാര്‍ അടക്കമുള്ള താരങ്ങളാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍. പാക് നിരയില്‍ ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍, ഷൊയ്ബ് മാലിക് അടക്കമുള്ളവരും അണിനിരക്കുന്നു.

ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍ക്കെതിരായ സെമിയില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ അടിച്ചെടുത്തത് 254 റണ്‍സ്. ഓസീസ് പോരാട്ടം 167 റണ്‍സില്‍ അവസാനിപ്പിച്ച് 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായാണ് ഇന്ത്യ കിരീട പോരിനെത്തുന്നത്.

ഇന്ത്യക്കായി നാല് താരങ്ങള്‍ അര്‍ധ സെഞ്ച്വറി നേടി. 28 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 59 റണ്‍സ് വാരി നായകന്‍ യുവി മുന്നില്‍ നിന്നു നയിച്ചു. 35 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം 65 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. ഇര്‍ഫാന്‍ പഠാന്‍ 19 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും തൂക്കി. യൂസുഫ് പഠാന്‍ 23 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT