യൂറോ കപ്പിലെ പന്ത് എക്സ്
Sports

യൂറോ കപ്പ്; ടീമുകളുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍

അവസാന 16ല്‍ ഇടം പിടിച്ച് ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകള്‍. ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാര്‍.

സമകാലിക മലയാളം ഡെസ്ക്

ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്താന്‍ കാത്ത് നാല് ടീമുകള്‍. ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സ്ലോവേനിയ.

ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനില ഗോള്‍ നേടിയ ജര്‍മനിയുടെ ഫുള്‍ക്രുഗിന്‍റെ ആഹ്ലാദം

മൂന്നില്‍ രണ്ട് ജയവും ഒരു സമനിലയുമായി ജര്‍മനി പ്രീക്വാര്‍ട്ടറില്‍. എ ഗ്രൂപ്പില്‍ നിന്നു രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സര്‍ലന്‍ഡും. അവര്‍ക്ക് ഒരു ജയവും രണ്ട് സമനിലകളും.

ക്രൊയേഷ്യക്ക് ചങ്കിടിപ്പ്

ഇറ്റലിക്കെതിരെ സ്പെയിന്‍ ഗോള്‍ നേടുന്നു

ഗ്രൂപ്പ് ബിയില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത് സ്‌പെയിന്‍ മാത്രം. ഇറ്റലിക്ക് ഇന്ന് നിര്‍ണായകം. സ്‌പെയിന്‍ തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് നോക്കൗട്ട് ഉറപ്പിച്ചത്. ഇറ്റലിക്ക് ഒരു ജയവും ഒരു തോല്‍വിയും. ക്രൊയേഷ്യക്കാണ് ഗ്രൂപ്പില്‍ ചങ്കിടിപ്പ്.

ഇംഗ്ലണ്ടിനു നിര്‍ണായകം

ഇംഗ്ലണ്ടിനെതിരെ സമനില ഗോള്‍ നേടിയ ഡെന്‍മാര്‍ക് താരങ്ങളുടെ ആഹ്ലാദം

ഇംഗ്ലണ്ടിനു നിര്‍ണായകമാണ് ഇനിയുള്ള പോരാട്ടം. അവര്‍ക്ക് രണ്ട് കളിയില്‍ നിന്നു നാല് പോയിന്റുകള്‍. നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഡെന്‍മാര്‍ക് സെര്‍ബിയയെ പരാജയപ്പെടുത്തുകയും സ്ലോവേനിയയുമായുള്ള പോരാട്ടം തോറ്റലും ഇംഗ്ലണ്ടിനു തിരിച്ചടി.

കറുത്ത കുതിരകളാകുമോ ഓസ്ട്രിയ?

നെതര്‍ലന്‍ഡ്സ്- ഫ്രാന്‍സ് മത്സരത്തില്‍ നിന്ന്

ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സിനും ഫ്രാന്‍സിനും നാല് വീതം പോയിന്റുകള്‍. അടുത്ത കളി ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താം. ഫ്രാന്‍സിനു ഇനി പോരാട്ടം പോളണ്ടുമായി. നെതര്‍ലന്‍ഡ്‌സിനു കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷിക്കുന്ന ഓസ്ട്രിയയാണ് എതിരാളികള്‍. ജയിച്ചാല്‍ നെതര്‍ലന്‍ഡ്‌സിനു കടക്കാം. സമനിലയായാലും പ്രതീക്ഷ. നെതര്‍ലന്‍ഡ്‌സിനെതിരെ സമനില പിടിച്ചാല്‍ മൂന്നാം സ്ഥാനക്കാരായി ഓസ്ട്രിയയും കടക്കും.

ആവേശം ഗ്രൂപ്പ് ഇ

ഗോള്‍ നേട്ടമാഘോഷിക്കുന്ന ബെല്‍ജിയം താരങ്ങള്‍

ഗ്രൂപ്പ് ഇയാണ് ഏറ്റവും ആവേശം. നാല് ടീമുകളായ ബെല്‍ജിയം, റൊമാനിയ, സ്ലോവാക്യ, യുക്രൈന്‍ ടീമുകള്‍ക്ക് സാധ്യത. നാല് ടീമുകളും ഓരോ ജയം, സമനില, തോല്‍വിയുമായി നില്‍ക്കുന്നു. ഒന്നാം സ്ഥാനത്ത് റൊമാനിയയാണ്. ബെല്‍ജിയം രണ്ടാമത്. സ്ലോവാക്യ- റൊമാനിയ, യുക്രൈന്‍- ബെല്‍ജിയം പോരാട്ടങ്ങള്‍ വിധി പറയും.

തുര്‍ക്കിക്ക് സമനില മതി

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍

ഗ്രൂപ്പ് എഫില്‍ നിന്നു പോര്‍ച്ചുഗല്‍ അവസാന 16 ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് നിലവില്‍ തുര്‍ക്കി. അവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. ചെക്ക് റിപ്പബ്ലിക്കുമായുള്ള മത്സരത്തില്‍ സമനില പിടിച്ചാലും തുര്‍ക്കിക്ക് മുന്നേറാം. ഈ മത്സരം തോല്‍ക്കുകയും ജോര്‍ജിയ പോര്‍ച്ചുഗലിനെ അട്ടിമറിക്കുകയും ചെയ്താല്‍ സമവാക്യം മാറിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT