പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ പിടിഐ
Sports

പോളണ്ടിനെ വിറപ്പിച്ച് ഓസ്ട്രിയ; ഒന്നിനെതിരെ മൂന്ന് ​ഗോളിന് ജയം

ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ. ഓസ്ട്രിയക്കായി ഗ്യാനോത് ത്രൗണര്‍, ക്രിസ്റ്റഫര്‍ ബോംഗാര്‍ട്ട്‌നര്‍, മാര്‍സല്‍ സബിറ്റ്‌സര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പോളണ്ടിനായി ക്രിസിസ്റ്റസ് പിയോടെക്ക് ആശ്വാസ ഗോള്‍ കണ്ടെത്തി.

ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവാണ് ഓസ്ട്രിയ നടത്തിയത്. അക്ഷരാർത്ഥത്തിൽ മികച്ച പോരാട്ടത്തിലൂടെ പോളണ്ടിനെ ഓസ്ട്രിയ വെള്ളം കുടിപ്പിച്ചു. ഒന്‍പതാം മിനിറ്റില്‍ ഗ്യാനോത് ത്രൗണറിന്റെ ഹെഡര്‍ ഗോളിലൂടെ ഓസ്ട്രിയ മുന്നിലെത്തി. ഓസ്ട്രിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ​ഗോൾ. ഫിലിപ് മ്വെനെ നല്‍കിയ ത്രോ, പോളണ്ട് പ്രതിരോധത്തില്‍ തട്ടി തിരികെ മ്വെനയില്‍ത്തന്നെയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് ബോക്സിനകത്തുണ്ടായിരുന്ന ഗ്യാനോത്തിന് പന്ത് കൈമാറുകയും മികച്ച ഹെഡറിലൂടെ അത്ഗോളാക്കി മാറ്റുകയും ചെയ്തു. പന്തിനായി പോളണ്ട് ഗോള്‍ക്കീപ്പര്‍ വോയ്സിയെച് ഷെസ്നി ഉയര്‍ന്നു ചാടിയെങ്കിലും ഫലവത്തായില്ല. പിന്നീട് 30ാം മിനിറ്റിൽ മറുപടി ഗോളെത്തി. എതിര്‍ ബോക്സിനകത്ത് പോളണ്ടിനു ലഭിച്ച പന്ത് പ്രതിരോധിക്കാന്‍ ഓസ്ട്രിയന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. സ്‌ട്രൈക്കർ ക്രിസ്റ്റഫ് പിയോടെകിന്റെ ഷോട്ട് ഓസ്ട്രിയൻ ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. 67-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ബോംഗാര്‍ട്ട്നര്‍ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു.

പത്ത് മിനിറ്റിന് ശേഷം ഓസ്ട്രിയയുടെ അടുത്ത ​ഗോൾ. പോളിഷ് പ്രതിരോധത്തെ മറികടന്ന് മാര്‍സല്‍ സബിറ്റ്സര്‍ നടത്തിയ നീക്കം പോളിഷ് കീപ്പര്‍ ഷെസ്നി തടയാന്‍ ശ്രമിച്ചതോടെ സബിറ്റ്സര്‍ വീണു. ഇതോടെ റഫറി ഷെസ്നിക്ക് മഞ്ഞക്കാര്‍ഡും പെനാല്‍റ്റിയും അനുവദിച്ചു. കിക്കെടുത്ത മാര്‍ക്കോ അര്‍നോട്ടോവിച്ച് പിഴവില്ലാതെ പന്ത് വലയുടെ വലതുമൂലയിലെത്തിച്ചു. അതിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി അവസാന 30 മിനിറ്റില്‍ ഇറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21