​ഗോൾ അടിച്ചതിന് പിന്നാലെ ഹകൻ ചലനോഗ്ലുവിന്റെ ആഹ്ലാദ പ്രകടനം UEFA EURO 2024
Sports

10 പേരായി ചുരുങ്ങിയിട്ടും തളരാതെ പൊരുതി, അവസാന നിമിഷം ചെക്ക് വീണു; തുര്‍ക്കി പ്രീക്വാര്‍ട്ടറില്‍

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി. റെഡ് കാര്‍ഡ് നേടി 10 പേരായി ചുരുങ്ങിയിട്ടും തളരാതെ പിടിച്ചു നിന്ന ചെക്ക് റിപ്പബ്ലിക്കിനെ അവസാന നിമിഷമാണ് തുര്‍ക്കി തോല്‍പ്പിച്ചത്.ഇതോടെ തുര്‍ക്കി പ്രീക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: തുര്‍ക്കി 2, ചെക്ക് 1.

ഇന്‍ജുറി ടൈമിലാണ് ചെക്കിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് തുര്‍ക്കിയുടെ ഗോള്‍ വീണത്. സെന്‍ക് തൊസുന്‍ ആണ് തുര്‍ക്കിയുടെ വിജയ ഗോള്‍ നേടിയത്. തുര്‍ക്കിക്കായി ക്യാപ്റ്റന്‍ ഹകന്‍ ചലനോഗ്ലു (51-ാം മിനിറ്റ്), സെന്‍ക് തൊസുന്‍ (90+4) എന്നിവരാണ് ഗോള്‍ നേടിയത്. ചെക്ക് റിപ്പബ്ലിക്കിനായി ക്യാപ്റ്റന്‍ തോമസ് സോസെക്ക് (66) സ്‌കോര്‍ ചെയ്തു. ഗോള്‍ വ്യത്യാസത്തിലെ ആനുകൂല്യവും 6 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് തുര്‍ക്കി നോക്കൗട്ടിലെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

51-ാം മിനിറ്റില്‍ തുര്‍ക്കിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഹകന്‍ കലനോഗ്ലുവാണ് തുര്‍ക്കിയെ മുന്നിലെത്തിച്ചത്. തുര്‍ക്കിയുടെ ആദ്യനീക്കം ചെക്ക് ഗോള്‍ക്കീപ്പര്‍ പ്രതിരോധിച്ചെങ്കിലും തുടര്‍ന്നുവന്ന ഷോട്ട് വലയില്‍ കയറുകയായിരുന്നു. 66-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മറുപടിയെത്തി. തോമസ് സോസെക്കാണ് ചെക്ക് ടീമിനായി ഗോള്‍ നേടി കളി സമനിലയിലെത്തിച്ചത്. തുടര്‍ന്ന് ഇന്‍ജുറി ടൈമായ 94-ാം മിനിറ്റില്‍ സെന്‍ക് തൊസുന്‍ തുര്‍ക്കിയെ വീണ്ടും മുന്നിലെത്തിച്ച് വിജയം ഉറപ്പാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21