കരുത്തരുടെ ഗ്രൂപ്പില്‍ ഓസ്ട്രിയ ചാമ്പ്യന്‍മാര്‍ 
Sports

കരുത്തരുടെ ഗ്രൂപ്പില്‍ ഓസ്ട്രിയ ചാമ്പ്യന്‍മാര്‍, നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടര്‍ പ്രവേശം

യൂറോ കപ്പില്‍ ഇതാദ്യമായാണ് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബര്‍ലിന്‍: ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും അടങ്ങിയ ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്‍മാരായി ഓസ്ട്രിയയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. നെതര്‍ലന്‍ഡ്സിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഡച്ച് പടയുടെ മുന്നേറ്റം.

യൂറോ കപ്പില്‍ ഇതാദ്യമായാണ് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്നത്. പോളണ്ടിനെതിരെ സമനിലയില്‍ കുരുങ്ങിയ ഫ്രാന്‍സ് അഞ്ചുപോയന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ നാലുപോയന്റുള്ള നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബെര്‍ലിനില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഡനിയല്‍ മലെന്റെ സെല്‍ഫ് ഗോളിലൂടെ ഓസ്ട്രിയയാണ് മുന്നിലെത്തിയിരുന്നത്. രണ്ടാംപകുതിയിലാണ് കളിയിലെ മറ്റ് നാല് ഗോളുകളും പിറന്നത്. ഓസ്ട്രിയക്കായി മലെന്റെ സെല്‍ഫ് ഗോളിന് പുറമേ, റൊമാനോ ഷ്മിഡ്, മാഴ്സല്‍ സബിറ്റ്സര്‍ എന്നിവരും ഗോള്‍ നേടി. മറുവശത്ത് നെതര്‍ലന്‍ഡ്സിന് കോഡി ഗാക്പോ, മെംഫിസ് ഡിപെ എന്നിവരും സ്‌കോര്‍ കണ്ടെത്തി.

സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഓസ്ട്രിയക്ക് 47ാം മിനുറ്റില്‍ ഗാക്‌പോയിലൂടെ ഡച്ച് പടയുടെ മറുപടി ഗോള്‍ എത്തി.കോഡി ഗാക്പോയാണ് ഡച്ച് പടയെ മുന്നിലെത്തിച്ചത്. 59ാം മിനിറ്റില്‍ ഓസ്ട്രിയയുടെ മറുപടി. റൊമാനോ ഷ്മിഡ് മികച്ച ഒരു ഹെഡറിലൂടെ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു. 75ാം മിനുറ്റില്‍ മെംഫിസ് ഡിപേയ് നെതര്‍ലന്‍ഡ്‌സിന് സമനില നല്‍കിയെങ്കിലും 80ാം മിനുറ്റില്‍ മാര്‍സല്‍ സാബിറ്റ്‌സര്‍ ഓസ്ട്രിയക്ക് വിജയമുറപ്പിച്ച ഗോള്‍ നേടിക്കൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി