മുഹമ്മദ് ഷമി/ പിടിഐ 
Sports

എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്, കളിയിലെ താരം! ഷമിയുടെ 'ശീലങ്ങൾ' ഹീറോയിസം

രചിന്‍ രവീന്ദ്ര (75), ഡാരില്‍ മിച്ചല്‍ (130) എന്നിവരെ മടക്കി ഇന്ത്യക്ക് നിര്‍ണായക മുന്‍തൂക്കമാണ് കളിയില്‍ താരം നല്‍കിയത്. പിഴുതത് അഞ്ച് വിക്കറ്റുകള്‍. കളിയിലെ താരവുമായി ഷമി

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: മുഹമ്മദ് ഷമി എല്ലായ്‌പ്പോഴും അങ്ങനെയാണ്. തിരിച്ചു വരവുകള്‍ അയാള്‍ എല്ലാ കാലത്തും അവിസ്മരണീയമാക്കാറുണ്ട്. ഇന്നലെയും പതിവ് തെറ്റിയില്ല. 

അഞ്ചാം മത്സരത്തിലാണ് താരത്തിനു ഈ ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയത്. ഒന്‍പതാം ഓവറിലാണ് ആദ്യ പന്തെറിയുന്നത്. എറിഞ്ഞ ആദ്യ പന്ത് തന്നെ വിക്കറ്റ്! മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നേറുകയായിരുന്ന കിവി ഓപ്പണര്‍ വില്‍ യങിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. 

രചിന്‍ രവീന്ദ്ര (75), ഡാരില്‍ മിച്ചല്‍ (130) എന്നിവരെ മടക്കി ഇന്ത്യക്ക് നിര്‍ണായക മുന്‍തൂക്കമാണ് കളിയില്‍ താരം നല്‍കിയത്. പിഴുതത് അഞ്ച് വിക്കറ്റുകള്‍. കളിയിലെ താരവുമായി ഷമി. 

അവസാന ഘട്ടത്തില്‍ തീക്ഷണമായി എറിഞ്ഞ് ഷമി ന്യൂസിലന്‍ഡ് താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. 48ാം ഓവറിലെ നാലാം പന്തില്‍ മിച്ചല്‍ സാന്റ്‌നറേയും തൊട്ടടുത്ത പന്തില്‍ മാറ്റ് ഹെന്റിയേയും മടക്കി ഷമി പേസ് ബൗളിങിന്റെ വന്യത മുഴുവന്‍ പുറത്തിട്ടു. കിട്ടിയ അവസരം ശരിക്കും മുതലെടുക്കുന്ന ഷമിയെന്ന പ്രതിഭയുടെ ആവര്‍ത്തനം. 

2022ലെ ലോകകപ്പിലും സമാന തിരിച്ചു വരവായിരുന്നു ഷമിയുടേത്. ആദ്യ ഘട്ടത്തില്‍ താരം ടീമിലുണ്ടായിരുന്നില്ല. ടൂര്‍ണമെന്റിനിടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ടി20 ലോകകപ്പിലേക്ക് താരം എത്തുന്നത്. നാല് പന്തുകളില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്നാം പന്തിലും അഞ്ച്, ആറ്  പന്തുകളിലും അന്ന് താരം വിക്കറ്റെടുത്തു. നാലാം പന്തില്‍ താരം റണ്ണൗട്ടും സൃഷ്ടിച്ചു. 

ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്ലെല്ലാം താരം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ താരം കളിച്ചില്ല. പിന്നീട് ടി20 പോരാട്ടത്തില്‍ ഷമി ഇന്ത്യക്കായി കളിച്ചിട്ടുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി