ഫോട്ടോ: ട്വിറ്റർ 
Sports

'ഇന്ത്യ ജയിക്കാൻ ബിസിസിഐ ഡിആര്‍എസില്‍ കൃത്രിമം കാണിക്കുന്നു!'- വിചിത്ര ആരോപണം തട്ടിവിട്ട് വീണ്ടും പാക് താരം

ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഇത്തവണ ഹസന്‍ റാസ ആരോപിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഐസിസി ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് നല്‍കുന്നുവെന്ന ഗുരുതര ആരോപണത്തിനു പിന്നാലെ ഇന്ത്യക്കെതിരെ വീണ്ടും വിവാദ പരാമര്‍ശം നടത്തി മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ തുടര്‍ച്ചയായ എട്ടാം വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തോടെ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് ടിവി ചര്‍ച്ചയില്‍ മുന്‍ പാക് താരം വീണ്ടും ആരോപണം ഉന്നയിച്ചത്. 

ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഇത്തവണ ഹസന്‍ റാസ ആരോപിക്കുന്നത്. ഇതും പരിശോധിക്കണമെന്നു മുന്‍ താരം ആവശ്യപ്പെട്ടു. 

ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ സഹായത്തോടെ ബിസിസിഐ ഡിആര്‍എസില്‍ കൃത്രിമത്വം നടത്തുന്നുണ്ട്. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സയീദ് അജ്മലിന്റെ പന്തുകള്‍ നേരിടുന്ന ഘട്ടത്തിലും ഇത്തരത്തില്‍ ഡിആര്‍എസ് കൃത്രിമത്വം നടന്നിരുന്നു. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ലോകകപ്പിലും ഇന്ത്യന്‍ ടീം മിന്നും ഫോമിലാണ് കളിക്കുന്നത്. അതെങ്ങനെയാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണില്‍ മറ്റ് ടീമുകളെല്ലാം ഇന്ത്യക്കെതിരെ മോശം പ്രകടനം നടത്തുന്നത് തുടങ്ങി വിചിത്രമായ ആരോപണങ്ങള്‍ താരം ചര്‍ച്ചയില്‍ തട്ടിവിടുന്നുണ്ട്. 

'ദക്ഷിണാഫ്രിക്കക്കെതിരെ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തു. ശരി തന്നെ. എന്നാല്‍ എനിക്ക് പറയാനുള്ള ഡിആര്‍എസ് സിസ്റ്റത്തെ കുറിച്ചാണ്.' 

'മത്സരത്തില്‍ വാന്‍ ഡെര്‍ ഡുസന്‍ ഔട്ടായത് നോക്കു. ലെഗ് സ്റ്റംപിനു കണക്കാക്കി പിച്ച് ചെയ്ത പന്ത് മിഡില്‍ സ്റ്റംപില്‍ പതിക്കുമെന്നാണ് കാണിക്കുന്നത്. അതെങ്ങനെ സാധ്യമാകും.' 

'പന്തിന്റെ ഇംപാക്ട് ലൈനിലായിരുന്നു. എന്നാല്‍ പന്ത് ലെഗ് സ്റ്റംപിനു നേരയായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കാര്യം വ്യക്തമാണ് ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയിലും കൃത്രിമം കാണിക്കുന്നുണ്ട്. അത് അന്വേഷിക്കണം'- ഹസന്‍ റാസ ആരോപിച്ചു. 

ദക്ഷിണാഫ്രിക്കക്കെതിരായ നിർണായ പോരാട്ടത്തിൽ പാകിസ്ഥാന്റെ ജയം തടഞ്ഞും അവർ ഡിആർഎസിൽ കൃത്രിമത്വം കാണിച്ചു. അന്ന് പാക് ജയം തടഞ്ഞത് ഡിആർഎസ് സാങ്കേതിക വിദ്യയുടെ തെറ്റായ നി​ഗമനമാണ്. ഇക്കാര്യത്തിൽ ക്ഷമ പറയാൻ പോലും ആതിഥേയർ തയ്യാറായിട്ടില്ലെന്നും ഹസൻ റാസ ആരോപിക്കുന്നു. 

നേരത്തെ ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് ഐസിസി തയ്യാറാക്കി നല്‍കുന്നുവെന്ന താരത്തിന്റെ ആരോപണത്തിനെതിരെ മുന്‍ പാക് താരങ്ങള്‍ തന്നെ രംഗത്തു വന്നിരുന്നു. വസിം അക്രം അടക്കമുള്ളവര്‍ ഹസന്‍ റാസയുടെ ആരോപണം തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT