newcastle vs man city x
Sports

കം ബാക്ക് ജയങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും; ജയിച്ചു കയറി ഗണ്ണേഴ്‌സും

എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച് പ്രീമിയര്‍ ലീഗ് കരുത്തര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സണല്‍ ടീമുകള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍. മാഞ്ചസ്റ്റര്‍ സിറ്റി 3-1നു ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി. ആഴ്‌സണല്‍ 2-1നു മാന്‍സ്ഫീല്‍ഡ് ടൗണിനേയും ചെല്‍സി 4-2നു വെക്‌സാമിനേയും പരാജയപ്പെടുത്തി.

തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു കയറിയത്. ഒമര്‍ മര്‍മോഷിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് സിറ്റിയുടെ കംബാക്ക് വിജയം. 18ാം മിനിറ്റില്‍ ഹാര്‍വി ബര്‍നെസിലൂടെ ന്യൂകാസില്‍ ലീഡെടുത്തു. 39ാം മിനിറ്റില്‍ സാവിഞ്ഞോയിലൂടെ സിറ്റി സമനില പിടിച്ചു. പിന്നീട് രണ്ടാം പകുതിയുടെ 47, 65 മിനിറ്റുകളിലാണ് മര്‍മോഷിന്റെ ഗോളുകള്‍.

പ്രീമിയര്‍ ലീഗില്‍ തലപ്പത്ത് കുതിക്കുന്ന ആഴ്‌സണല്‍ ഇരു പകുതികളിലായി നേടിയ ഗോളുകളിലാണ് മാന്‍സ്ഫീല്‍ഡിനെ പരാജയപ്പെടുത്തിയത്. 41ാം മിനിറ്റില്‍ നോനി മദുവേകയിലൂടെ ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ ഗണ്ണേഴ്‌സിനു ടെന്‍ഷന്‍ കയറ്റി മാന്‍സ്ഫീല്‍ഡ് വില്‍ ഇവാന്‍സിലൂടെ സമനില പിടിച്ചു. 66ാം മിനിറ്റില്‍ എബ്‌രസി എസെയിലൂടെ ആഴ്‌സണല്‍ പക്ഷേ ജയം കൈവിടാതെ കാത്തു.

ചെല്‍സിയും തിരിച്ചു വരവിലൂടെയാണ് ജയം സ്വന്തമാക്കിയത്. വെക്‌സാമിനെ അധിക സമയത്തേക്ക് നീണ്ട പോരിലാണ് അവര്‍ വീഴ്ത്തിയത്. സാം സ്മിത്തിലൂടെ വെക്‌സാം ചെല്‍സിയെ 18ാം മിനിറ്റില്‍ ഞെട്ടിച്ചു. എന്നാല്‍ 40ാം മിനിറ്റില്‍ ആര്‍തര്‍ ഒകോന്‍ക്വോയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് സമനിലയൊരുക്കി. 78ാം മിനിറ്റില്‍ കല്ലും ഡോയലിലൂടെ വെക്‌സാം വീണ്ടും ലീഡെടുത്തു. അട്ടിമറി ജയത്തിലേക്ക് വെക്‌സാം നീങ്ങുന്നവെന്ന തോന്നലിനിടെയാണ് ചെല്‍സി സമനില പിടിക്കുന്നത്. 82ാം മിനിറ്റില്‍ ജോഷ് അചിയെംപോങിലൂടെ സമനില സ്വന്തമാക്കി മത്സരം അധിക സമയത്തേക്ക് നീട്ടി.

എക്‌സ്ട്രാ ടൈമിന്റെ 96ാം മിനിറ്റില്‍ അലജാന്ദ്രോ ഗെര്‍നാചോയും 120 മിനിറ്റ് കഴിഞ്ഞുള്ള ഇഞ്ച്വറി ടൈമില്‍ ജാവോ പെഡ്രോയും ചെല്‍സിക്കായി വല ചലിപ്പിച്ച് അവരെ സുരക്ഷിതരായി ക്വാര്‍ട്ടറിലേക്ക് കടത്തി.

FA Cup, newcastle vs man city: Omar Marmoush haunted Newcastle United once again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT