ദിനേഷ് കാര്‍ത്തിക്, വിക്രാന്ത് മാസി എക്സ്, ഫെയ്സ്ബുക്ക്
Sports

'ഹസീന്‍ ദില്‍രുബ'യില്‍ ദിനേഷ് കാര്‍ത്തികിന്റെ പ്രകടനം ഗംഭീരം!- 'ശ്...ശ് അതു ഞാനല്ല!'

ആരാധകന് പറ്റിയ അബദ്ധം, ഡികെയുടെ രസികന്‍ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കരിയറിന്റെ സായാഹ്നത്തില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി അമ്പരപ്പിച്ച താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. വിരമിച്ച ശേഷം തീരുമാനം മാറ്റി വീണ്ടും കളിക്കുന്നു. ഡികെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഒരു ആരാധകന്‍ തെറ്റായി പറഞ്ഞ കാര്യത്തിനു രസകരമായി മറുപടി നല്‍കിയാണ് കാര്‍ത്തിക് വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

'ഫിര്‍ ആയി ഹസീന്‍ ദില്‍രുബ' എന്ന ചിത്രത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം മികച്ചതായിരുന്നു എന്നാണ് ആരാധകന്‍ കുറിച്ചത്. ഇതിന് ദിനേഷ് കാര്‍ത്തിക് ഇങ്ങനെ മറുപടി നല്‍കി.

'ഓഹ്, വൗ... താങ്ക്‌സ്'- എന്ന കുറിപ്പിനൊപ്പം ചിരിച്ച് കണ്ണില്‍ നിന്നു വെള്ളം വരുന്ന ഇമോജിയും ചേര്‍ത്താണ് ഡികെയുടെ കിടിലന്‍ മറുപടി. ചിത്രത്തിലെ നായകനായ വിക്രാന്ത് മാസിയെ കണ്ടാണ് ആരാധകന്‍ കാര്‍ത്തികാണെന്നു തെറ്റിദ്ധരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനടിയില്‍ ചില ആരാധകരുടെ കമന്റുകളും രസകരമായിരുന്നു. 'അതേയതെ ദേശീയ അവാര്‍ഡ് കിട്ടുന്ന പ്രകടനമായിരുന്നു ഡികെ ചിത്രത്തില്‍ കാഴ്ച വച്ചത്'- ഒരാള്‍ പോസ്റ്റ് ചെയ്തു. 2018ല്‍ മിര്‍സാപുര്‍ എന്ന വെബ് സീരീസില്‍ വിക്രാന്ത് മാസിയെ കണ്ടപ്പോള്‍ താനും അന്ന് ഇത് ദിനേഷ് കാര്‍ത്തികാണെന്നു കരുതിയെന്നു മറ്റൊരാളും കമന്റിട്ടു.

കമന്ററി ബോക്‌സിലും ഡികെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമീപ കാലത്താണ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. എന്നാല്‍ പിന്നീട് സൗത്ത് ആഫ്രിക്ക ടി20യിലേക്ക് കളിക്കാനും താരം പോയി. പാള്‍സ് റോയല്‍സിനായാണ് എസ്എ20യില്‍ താരം കളിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT