ധോനി ഇന്‍സ്റ്റഗ്രാം
Sports

'തല മാറി', പുത്തന്‍ ലുക്കില്‍ ധോനി, കൂടുതല്‍ ചെറുപ്പമായെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്സും സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോനിയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നാളുകളായി നീട്ടി വളര്‍ത്തിയിരുന്ന നീളന്‍ മുടി വെട്ടിയൊതുക്കി സൈഡ് ഫെയ്ഡ് ഹെയര്‍ സ്‌റ്റൈലിലുള്ള പുതിയ ചിത്രമാണ് ട്രെന്‍ഡിങ്ങാകുന്നത്.

'മഹേന്ദ്ര സിങ് ധോനി, നമ്മുടെ ഒരേയൊരു തല' എന്ന ക്യാപ്ഷനോടെ ധോനിയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ അലിം ഹക്കീമാണ് പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നീളന്‍ മുടി വെട്ടിയൊതുക്കിയുള്ള ധോനിയുടെ ഒന്നിലധികം ചിത്രങ്ങള്‍ അലിം പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഹെയര്‍ സ്‌റ്റൈല്‍ താരത്തെ കൂടുതല്‍ ചെറുപ്പമാക്കിയെന്നാണ് ആരാധകരുടെ കമന്റ്.

ചെന്നൈ സൂപ്പര്‍ കിങ്സും സാമൂഹിക മാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 2020 ആഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരമാണ് ധോനി. കഴിഞ്ഞ സീസണില്‍ ഋതുരാജ് ഗെയ്ക്വാദിനു നായക പദവി കൈമാറിയ ധോനി ഇത്തവണയും ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു