വീഡിയോ ദൃശ്യത്തിൽ നിന്ന് 
Sports

'മൈ നെയിം ഈസ് ലഖന്‍'... ആരാധകര്‍ പാടി; അനില്‍ കപൂറിനെ അനുകരിച്ച് ഗ്രൗണ്ടിൽ കോഹ്‌ലിയുടെ ഡാന്‍സ് (വീഡിയോ)

ശ്രീലങ്ക ബാറ്റിങ് തകര്‍ച്ച നേരിടുന്നതിനിടെ സ്‌റ്റേഡിയത്തില്‍ നിന്നു ആരാധകര്‍ മൈ നെയിം ഈസ് ലഖന്‍ എന്നു ഉറക്കെ പാടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ ആധികാരിക വിജയത്തോടെ ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. ശ്രീലങ്കക്കെതിരെ റെക്കോര്‍ഡ് വിജയം കുറിച്ച് ഇന്ത്യ അപരാജിതരായാണ് സെമി ഉറപ്പിച്ചത്. മത്സരത്തിനിടെ ഗ്രൗണ്ടിലെ ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ വൈറലായി മാറിയത്. 

ശ്രീലങ്ക ബാറ്റിങ് തകര്‍ച്ച നേരിടുന്നതിനിടെ സ്‌റ്റേഡിയത്തില്‍ നിന്നു ആരാധകര്‍ മൈ നെയിം ഈസ് ലഖന്‍ എന്നു ഉറക്കെ പാടി. ഇതു കേട്ട് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു വിരാട് കോഹ്‌ലി അതിനനുസരിച്ച് സ്‌റ്റെപ്പ് വച്ചത് ആരാധകരെ ആവേശത്തിലാക്കി. അവര്‍ സൂപ്പര്‍ താരത്തിന്റെ സെക്കന്‍ഡുകള്‍ മാത്രം നീണ്ട സ്റ്റെപ്പിനു ആര്‍പ്പു വിളികളോടെ വരവേല്‍ക്കുകയും ചെയ്തു. 

സുഭാഷ് ഘായ് സംവിധാനം ചെയ്ത് 1989ല്‍ റിലീസ് ചെയ്ത രാം ലഖന്‍ എന്ന ചിത്രത്തിലെ ഗാനമാണ് ആരാധകര്‍ കൂട്ടത്തോടെ ആലപിച്ചത്. അനില്‍ കപൂറും മാധുരി ദീക്ഷിതുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ഈ പാട്ടില്‍ അനില്‍ കപൂര്‍ കളിക്കുന്ന ഡാന്‍സിലെ സ്റ്റെപ്പാണ് കോഹ്‌ലിയും എടുത്തത്.

ബാറ്റിങില്‍ ഇന്ത്യക്ക് കരുത്തായി മാറിയ ഇന്നിങ്‌സുകളില്‍ ഒന്നു കോഹ്‌ലിയുടെ വകയായിരുന്നു. 88 റണ്‍സാണ് താരം നേടിയത്. ശുഭ്മാന്‍ ഗില്ലുമൊത്തു ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുവാനും കോഹ്‌ലിക്ക് സാധിച്ചു. സച്ചിന്റെ 49 സെഞ്ച്വറികളെന്ന നേട്ടത്തില്‍ എത്താന്‍ കോഹ്‌ലിക്ക് സാധിച്ചില്ല എന്നതു മാത്രമാണ് ആരാധകരെ നിരാശയിലാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!