ഡേവിഡ‍് വാർണർ/ ട്വിറ്റർ 
Sports

ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ന് വിടപറയല്‍ മത്സരം? അവസരം ലഭിക്കുമോയെന്ന് കാത്ത് ആരാധകര്‍

വിടപറയല്‍ മത്സരം കളിക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുംബൈ ഇന്ത്യന്‍സിന് എതിരെ ഹൈദരാബാദ് ഇറങ്ങുമ്പോള്‍ വിടപറയല്‍ മത്സരം കളിക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഡേവിഡ് വാര്‍ണറുടെ ഹൈദരാബാദിലെ അവസാന സീസണ്‍ ആയിരിക്കും ഇതെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 

ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ വാര്‍ണര്‍ക്ക് വിടവാങ്ങല്‍ മത്സരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പതിനാലാം ഐപിഎല്‍ സീസണില്‍ തുടരെ തോല്‍വിയിലേക്ക് ഹൈദരാബാദ് വീണതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനവും പ്ലേയിങ് ഇലവനിലെ സ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമാവുന്നത്. 

യുഎഇയില്‍ ഐപിഎല്‍ സീസണ്‍ പുനരാരംഭിച്ചപ്പോള്‍ ആദ്യ മത്സരങ്ങളില്‍ വാര്‍ണര്‍ക്ക് കളിക്കാനായെങ്കിലും മികവ് കാണിക്കാനാവാതെ വന്നതോടെ സ്ഥാനം നഷ്ടമായി. വാര്‍ണറെ മുംബൈക്ക് എതിരെ ഇന്ന് ഇറക്കണം എങ്കില്‍ ഹോള്‍ഡര്‍, വില്യംസണ്‍ എന്നിവരില്‍ ഒരാളെ ഹൈദരാബാദിന് പുറത്തിരുത്തണം. 

വാര്‍ണര്‍ക്ക് പകരം ജേസന്‍ റോയ് ആണ് ഹൈദരാബാദിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. യുവ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് അവസാന മത്സരങ്ങള്‍ ശ്രമിക്കുക എന്നാണ് ഹൈദരാബാദ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. എങ്കിലും തങ്ങളെ കിരീടത്തിലേക്ക് നയിച്ച നായകന് അവസാന മത്സരം കളിക്കാന്‍ അവസരം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'